
ദില്ലി: സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരുമായി നടത്തുന്ന കൂടികാഴ്ചകൾ സാധാരണ നടപടി മാത്രമെന്ന് ആർഎസ്എസ് മേധാവി ദത്താത്രേയ ഹൊസബലേ. രാഷ്ട്ര നന്മയിൽ വിശ്വസിക്കുന്ന ആരുമായും കൂടികാഴ്ചകൾ നടത്തും, ആരോടും വിദ്വേഷമില്ല. ആരേയും അകറ്റി നിർത്തില്ലെന്നും ഹൊസബലേ ഉത്തർപ്രദേശിൽ പറഞ്ഞു. ബിജെപിയുമായി ഭിന്നതയില്ലെന്നും സംഘടന ശക്തിപ്പെടണമെന്നാണ് താൽപര്യമില്ലെന്നും ഹൊസബലേ പറഞ്ഞു. യുപിയിലെ മധുരയിൽ ആർഎസ്എസ് ദേശീയ നിർവാഹക സമിതി യോഗം ചേർന്ന ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രതികരണം. കേരളത്തിൽ എഡിജിപി എംആർ അതിജ് കുമാറുമായി ഹൊസബലേ കൂടികാഴ്ച നടത്തിയത് വലിയ വിവാദമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam