
ബെംഗളൂരു: ദുരഭിമാന കൊലപാതകത്തിന് ഇരയാകുമെന്ന് ഭയം മൂലം അച്ഛനിൽ നിന്ന് സംരക്ഷണം തേടി മകൾ ഹൈക്കോടതിയിൽ. കാജൽ രാജ് പുരോഹിത് എന്ന യുവതിയാണ് അച്ഛനിൽ നിന്ന് സംരക്ഷണം തേടി കർണാടക ഹൈക്കോടതിയെ സമീപിച്ചത്. അച്ഛൻ അശോക് പുരോഹിതിൽ നിന്നാണ് സംരക്ഷണം തേടിയത്. തനിക്ക് താൽപര്യമില്ലാത്ത വിവാഹത്തിന് പിതാവ് നിർബന്ധിക്കുന്നുവെന്നാണ് കാജലിന്ർറെ വാദം. ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാൻ അച്ഛന്‍ അുവദിക്കുന്നില്ലെന്നും കാജൽ ഹൈക്കോടതിയെ അറിയിച്ചു. ബെംഗളൂരു വൈറ്റ്ഫീൽഡിലാണ് കാജൽ താമസിക്കുന്നത്. ആവശ്യം പരിഗണിച്ച കർണാടക ഹൈക്കോടതി യുവതിക്ക് സംരക്ഷണം നൽകാൻ നിർദേശം നല്‍കി. വൈറ്റ്ഫീൽഡ് പൊലീസിനാണ് കർണാടക ഹൈക്കോടതി നിർദേശം നൽകിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam