കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി; പിന്നാലെ പെയ്ത മഴയില്‍ റോഡ് തകര്‍ന്ന് തരിപ്പണം, വിവാദം

Published : Jul 23, 2022, 07:30 PM ISTUpdated : Jul 23, 2022, 07:33 PM IST
കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി; പിന്നാലെ പെയ്ത മഴയില്‍ റോഡ് തകര്‍ന്ന് തരിപ്പണം, വിവാദം

Synopsis

 കഴിഞ്ഞ ശനിയാഴ്ച ഉദ്ഘാടനം ചെയ്ത പാത പിന്നാലെ പെയ്ത മഴയില്‍ തകരുകയായിരുന്നു. സേലംപൂരിലെ ഛിരിയക്ക് സമീപമാണ് റോഡ് ഉള്ളിലേക്ക് ഇടിഞ്ഞ് ഇറങ്ങിയത്.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) ഉദ്ഘാടനം ചെയ്ത് ഉത്തർപ്രദേശിലെ എകസ്പ്രസ് വേ (UP Express Way) ഒരാഴ്ചക്കുള്ളില്‍ തകർന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയിലാണ് 296 കിലോമീറ്റർ നീളമുള്ള നാലുവരി പാതയുടെ ചില ഭാഗങ്ങള്‍ തകർന്നത്. റോഡ‍് തകരാന്‍ കാരണം ബിജെപിയുടെ അഴിമതിയാണെന്ന് സമാജ്‍വാദി പാര്‍ട്ടി അഖിലേഷ് യാദവ് ആരോപിച്ചു. 8000 കോടി രൂപ ചെലവില്‍ ആറ് വരി വരെ നീട്ടാവുന്ന എകസ്പ്രസ് വേ പാതയാണ് തകർന്നത്.

ഉത്തർപ്രദേശിലെ എഴ് ജില്ലകളിലൂടെ കടന്നുപോകുന്ന എകസ്പ്രസ് വേ മധ്യപ്രദേശിലും യുപിയിലുമായുള്ള ബുന്ദേല്‍ഖണ്ഡ് മേഖലയുടെ വികസനം ലക്ഷ്യം വച്ചാണ് നിര്‍മ്മിച്ചത്. ഉത്പാദന മേഖലയും കാര്‍ഷികമേഖലയും തമ്മിലുള്ള അകലം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു എകസ്പ്രസ് വേയുടെ നിര്‍മ്മാണം.  കഴിഞ്ഞ ശനിയാഴ്ച ഉദ്ഘാടനം ചെയ്ത പാത പിന്നാലെ പെയ്ത മഴയില്‍ തകരുകയായിരുന്നു. സേലംപൂരിലെ ഛിരിയക്ക് സമീപമാണ് റോഡ് ഉള്ളിലേക്ക് ഇടിഞ്ഞ് ഇറങ്ങിയത്.

ഇവിടെ രണ്ട് കാറുകളും ഒരു ബൈക്കും അപകടത്തില്‍പ്പെടുകയും ചെയ്തു. സമാനമായ രീതിയില്‍ ഔറായിയിലെ അജിത്‍മാലിലും റോഡ് തകര്‍ന്നിട്ടുണ്ട്. എന്നാല്‍, പൊളിഞ്ഞ ഭാഗം നന്നാക്കാൻ ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ആഘോഷമായി നടത്തിയ എകസ്പ്രസ് ദിവസങ്ങള്‍ക്കുള്ളില്‍ തകർന്നത് പ്രതിപക്ഷത്തിന്‍റെ വിമർശനത്തിന് വഴിവെച്ചിട്ടുണ്ട്.

'എക്‌സ്പ്രസ് വേക്ക് അഞ്ച് ദിവസത്തെ മഴ പോലും താങ്ങാൻ കഴിയുന്നില്ലെങ്കിൽ'; വിമർശനവുമായി ബിജെപി എംപി

ബിജെപിയുടെ അഴിമതിയാണ് റോഡ് തകരാന്‍ കാരണമെന്ന് സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു. എകസ്പ്രസ് വേയുടെ ഗുണനിലവാരത്തെ ചോദ്യം ചെയ്ത് ബിജെപി എംപി വരുണ്‍ ഗാന്ധിയും രംഗത്ത് എത്തിയിരുന്നു. കോടികള്‍ മുടക്കി നിർമ്മിച്ച എകസ്പ്രസ് വേയ്ക്ക് അഞ്ച് ദിവസത്തെ മഴ പോലും താങ്ങാൻ കഴിയുന്നില്ലെങ്കിൽ, അതിന്റെ ഗുണനിലവാരത്തെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയരുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

'മകള്‍ വിദ്യാര്‍ഥിനി, ബാര്‍ നടത്തുകയല്ല'; അമേഠിയിലേക്ക് മത്സരിക്കാന്‍ വരൂ, രാഹുലിനെ വെല്ലുവിളിച്ച് സ്മൃതി ഇറാനി

ദില്ലി: ഗോവയിലെ ബാര്‍ നടത്തിപ്പ് സംബന്ധിച്ച് വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ (Congress) കടുത്ത പ്രതികരണവുമായി കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി (Smrithi Irani). തന്‍റെ മകള്‍ ആദ്യവര്‍ഷ കോളജ് വിദ്യാര്‍ഥിനിയാണ്, അല്ലാതെ ബാര്‍ നടത്തുകയല്ല. സോണിയയും രാഹുൽ ഗാന്ധിയും ചേർന്ന് 5000 കോടി രൂപ കൊള്ളയടിച്ചതിനെക്കുറിച്ച് അമ്മ വാർത്താസമ്മേളനം നടത്തിയതാണ് തന്‍റെ മകള്‍ ചെയ്ത തെറ്റ്. കൂടാതെ 2014ലും 2019ലും ലോക്സഭ തെര‍ഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുകയും ചെയ്തു.

ധൈര്യമുണ്ടെങ്കില്‍ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ അമേഠിയിലേക്ക് മത്സരിക്കാന്‍ വരൂ എന്നാണ് രാഹുല്‍ ഗാന്ധിയെ സ്മൃതി ഇറാനി വെല്ലുവിളിച്ചിരിക്കുന്നത്. ഉറപ്പായും രാഹുല്‍ തോല്‍ക്കുമെന്നും മന്ത്രി പറഞ്ഞു. ജീവിച്ചിരിപ്പില്ലാത്ത ആളുടെ പേരിൽ ഗോവയിൽ ബാർ ലൈസൻസ് സ്വന്തമാക്കിയെന്നായിരുന്നു സ്മൃതി ഇറാനിയുടെ മകൾക്കെതിരെ ആരോപണം ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് എക്സൈസ് വകുപ്പ് നോട്ടീസ് അയച്ചുവെന്നും ആരോപണത്തില്‍ പറഞ്ഞിരുന്നു.

വടക്കന്‍ ഗോവയില്‍ സില്ലി സോൾസ് കഫേ ആന്‍ഡ് ബാര്‍ നടത്തുന്നത് സ്മൃതി ഇറാനിയുടെ മകള്‍ ആണെന്നും  2021 മെയ് 17ന് മരണപ്പെട്ടയാളുടെ പേരിലാണ് കഴിഞ്ഞ മാസം ലൈസന്‍സ് പുതുക്കി നല്‍കിയതെന്നുമായിരുന്നു ആരോപണം. ഈ പ്രചാരണങ്ങള്‍ എല്ലാം നിഷേധിച്ച കേന്ദ്ര മന്ത്രി മകള്‍ ഗോവയില്‍ അനധികൃത ബാര്‍ നടത്തുന്നുവെന്ന കോണ്‍ഗ്രസിന്‍റെ ആരോപണത്തിനെതിരെ  നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.

മരണപ്പെട്ടയാളുടെ പേരില്‍ ബാര്‍ ലൈസന്‍സ് പുതുക്കി; കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ മകൾക്കെതിരെ പരാതി

അതേസമയം, സ്മൃതി ഇറാനിയുടെ മകള്‍ ഗോവയില്‍ സില്ലി സോൾസ് എന്ന പേരില്‍ ഒരു റെസ്റ്ററെന്‍റ് നടത്തുന്നില്ലെന്നാണ് അവരുടെ അഭിഭാഷകന്‍റെ പ്രതികരണം. ആരോപണത്തില്‍ പറയുന്നത് പോലെ നോട്ടീസ് ഒന്നും തന്നെ ഇതുവരെ തന്‍റെ കക്ഷിക്ക് ലഭിച്ചിട്ടില്ലെന്നും അഭിഭാഷകനായ കിരത്ത് നഗ്ര പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി
'ലിവ് ഇൻ ബന്ധത്തിലും ഭാര്യ പദവി നൽകണം': വിവാഹ വാഗ്ദാനം നൽകി പിന്മാറുന്ന പുരുഷന്മാർക്ക് നിയമത്തിൽ നിന്ന് രക്ഷപ്പെടാനാവില്ലെന്ന് കോടതി