അവസരത്തിന് നന്ദി, രാഷ്ട്രീയ പാർട്ടികൾ നീതിപൂർവം പ്രവർത്തിക്കണം: സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാം നാഥ് കോവിന്ദ്

By Web TeamFirst Published Jul 23, 2022, 6:54 PM IST
Highlights

പാർലമെന്റ് അംഗങ്ങളുടെ യാത്രയയപ്പ് ചടങ്ങിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ലോക്‌സഭ സ്പീക്കർ ഓം ബിർല ചടങ്ങിൽ അധ്യക്ഷത വഹിച്ചു

ദില്ലി: രാഷ്ട്രപതിയായി രാജ്യത്തെ സേവിക്കാൻ ലഭിച്ച അവസരത്തിന് രാജ്യത്തെ മുഴുവൻ ജനങ്ങളോടും നന്ദി പറയുന്നതായി സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാം നാഥ് കോവിന്ദ്. കഴിവിന്റെ പരമാവധി പ്രവർത്തിക്കാൻ ശ്രമിച്ചു. തന്നിൽ അർപ്പിച്ച വിശ്വാസത്തിന് എല്ലാവർക്കും നന്ദി. രാഷ്ട്രപതി സ്ഥാനം രാജ്യത്തെ സേവിക്കാനുള്ള അവസരമായാണ് കണ്ടത്. നിങ്ങൾ ഓരോരുത്തർക്കും തന്റെ ഹൃദയത്തിൽ പ്രത്യേക ഇടമുണ്ട്. രാഷ്ട്രീയ പാർട്ടികൾ നീതി പൂർവം പ്രവർത്തിക്കണം. ദ്രൗപദി മുർമ്മുവിന് എല്ലാ ആശംസകളും നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതി തെരഞ്ഞെടുപ്പ്:  ​ഗുജറാത്തിൽ ക്രോസ് വോട്ട് 17, അസമിൽ 22; തലപുകഞ്ഞ് കോൺ​ഗ്രസ്

പാർലമെന്റ് അംഗങ്ങളുടെ യാത്രയയപ്പ് ചടങ്ങിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ലോക്‌സഭ സ്പീക്കർ ഓം ബിർല ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പാർലമെന്റ് സെൻട്രൽ ഹാളിലായിരുന്നു ചടങ്ങ്. പാർലമെന്റിനെ പ്രതിനിധികരിച്ച് ലോക്സഭ സ്പീക്കർ ഓം ബിർല, രാം നാഥ് കോവിന്ദിന് പ്രശസ്തി പത്രം സമർപ്പിച്ചു. 

ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ ചൊല്ലി പ്രതിപക്ഷത്ത് തർക്കം

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ ചൊല്ലി പ്രതിപക്ഷത്ത് തര്‍ക്കം രൂക്ഷം. വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെ സ്ഥാനാര്‍ത്ഥി തീരുമാനം അറിയിക്കാന്‍ വൈകിയെന്ന ആക്ഷേപം തൃണമൂല്‍ കോണ്‍ഗ്രസ് ശക്തമാക്കി. ബിജെപിയുമായി മമത സന്ധി ചെയ്ത് കഴിഞ്ഞെന്ന് കോണ്‍ഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി തിരിച്ചടിച്ചു. അതേസമയം, ഈഗോ കാട്ടേണ്ട സമയമല്ലെന്നും, പ്രതിപക്ഷത്തിനൊപ്പം തൃണമൂല്‍ കോണ്‍ഗ്രസുണ്ടാകണമെന്നും ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വ പറഞ്ഞു.

15-മത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു; ആഘോഷത്തില്‍ ആദിവാസി ജനത

രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ ഭിന്നത ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും പ്രകടമാവുകയാണ്. പ്രചാരണത്തിനായി പശ്ചിമബംഗാളിലേക്ക് വരേണ്ട എന്നാണ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയോട് മമത ബാനര്‍ജി പറഞ്ഞെങ്കില്‍ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും എതിര്‍പ്പുമായി രംഗത്തുള്ളത് തൃണമൂല്‍ കോണ്‍ഗ്രസ് തന്നെയാണ്. മാര്‍ഗരറ്റ് ആല്‍വയോട് വ്യക്തി വിരോധമില്ലെന്നും എന്നാല്‍ അവരെ തെരഞ്ഞെടുത്ത രീതി മര്യാദയില്ലാത്തതായിപ്പോയെന്നുമാണ് തൃണമൂലിന്‍റെ പരാതി.  പ്രഖ്യാപനം നടത്താനായി വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനം തുടങ്ങുന്നതിന് 20 മിനിട്ട് മുന്‍പ് മാത്രമാണ് സ്ഥാനാര്‍ത്ഥിയാരെന്ന് അറിയിച്ചതെന്നാണ് തൃണമൂല്‍ എംപി ഡെറിക് ഒബ്രിയാന്‍ പറയുന്നത്.

മറ്റ് പാര്‍ട്ടികളുമായി കോണ്‍ഗ്രസ് ആലോചന നടത്തിയപ്പോള്‍ ടിഎംസിയെ കോണ്‍ഗ്രസ് ഒഴിവാക്കിയെന്നും ഡെറിക് ഒബ്രിയാന്‍ ആരോപിച്ചു. എന്നാല്‍ ബംഗാള്‍ ഗവര്‍ണ്ണര്‍ ജഗദീപ് ധന്‍കറെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതിന് തലേന്ന് മമത ബാനര്‍ജിയുമായി ഡാര്‍ജിലിംഗില്‍ കൂടിക്കാഴ്ച നടത്തിയിരുന്നെന്നും, തൃണമൂലിന്‍റെ പിന്തുണ എങ്ങോട്ടാണെന്ന് കാര്യം വ്യക്തമാണെന്നും കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി തിരിച്ചടിച്ചു. എന്നാല്‍, മറ്റ് പാര്‍ട്ടികളൊന്നും തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ആക്ഷേപത്തോട് പ്രതികരിച്ചിട്ടില്ല. രാഷ്ട്രപതി തെരഞ്ഞെടുപ്പിന് പിന്നാലെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും ഭിന്നത പ്രകടമായതോടെ പ്രതിപക്ഷ നിര ബിജെപിക്ക് വെല്ലുവിളിയാകില്ലെന്ന് ചുരുക്കം. 

റെയ്സ്ന ഹിൽസിന് പുതിയ നായിക ; രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച് ദ്രൗപദി മുര്‍മു

click me!