'മകള്‍ വിദ്യാര്‍ഥിനി, ബാര്‍ നടത്തുകയല്ല'; അമേഠിയിലേക്ക് മത്സരിക്കാന്‍ വരൂ,രാഹുലിനെ വെല്ലുവിളിച്ച് സ്മൃതി ഇറാനി

Published : Jul 23, 2022, 06:40 PM ISTUpdated : Jul 23, 2022, 06:41 PM IST
'മകള്‍ വിദ്യാര്‍ഥിനി, ബാര്‍ നടത്തുകയല്ല'; അമേഠിയിലേക്ക് മത്സരിക്കാന്‍ വരൂ,രാഹുലിനെ വെല്ലുവിളിച്ച് സ്മൃതി ഇറാനി

Synopsis

ധൈര്യമുണ്ടെങ്കില്‍ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ അമേഠിയിലേക്ക് മത്സരിക്കാന്‍ വരൂ എന്നാണ് രാഹുല്‍ ഗാന്ധിയെ സ്മൃതി ഇറാനി വെല്ലുവിളിച്ചിരിക്കുന്നത്. ഉറപ്പായും രാഹുല്‍ തോല്‍ക്കുമെന്നും മന്ത്രി പറഞ്ഞു.

ദില്ലി: ഗോവയിലെ ബാര്‍ നടത്തിപ്പ് സംബന്ധിച്ച് വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ (Congress) കടുത്ത പ്രതികരണവുമായി കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി (Smrithi Irani). തന്‍റെ മകള്‍ ആദ്യവര്‍ഷ കോളജ് വിദ്യാര്‍ഥിനിയാണ്, അല്ലാതെ ബാര്‍ നടത്തുകയല്ല. സോണിയയും രാഹുൽ ഗാന്ധിയും ചേർന്ന് 5000 കോടി രൂപ കൊള്ളയടിച്ചതിനെക്കുറിച്ച് അമ്മ വാർത്താസമ്മേളനം നടത്തിയതാണ് തന്‍റെ മകള്‍ ചെയ്ത തെറ്റ്. കൂടാതെ 2014ലും 2019ലും ലോക്സഭ തെര‍ഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുകയും ചെയ്തു.

ധൈര്യമുണ്ടെങ്കില്‍ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ അമേഠിയിലേക്ക് മത്സരിക്കാന്‍ വരൂ എന്നാണ് രാഹുല്‍ ഗാന്ധിയെ സ്മൃതി ഇറാനി വെല്ലുവിളിച്ചിരിക്കുന്നത്. ഉറപ്പായും രാഹുല്‍ തോല്‍ക്കുമെന്നും മന്ത്രി പറഞ്ഞു. ജീവിച്ചിരിപ്പില്ലാത്ത ആളുടെ പേരിൽ ഗോവയിൽ ബാർ ലൈസൻസ് സ്വന്തമാക്കിയെന്നായിരുന്നു സ്മൃതി ഇറാനിയുടെ മകൾക്കെതിരെ ആരോപണം ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് എക്സൈസ് വകുപ്പ് നോട്ടീസ് അയച്ചുവെന്നും ആരോപണത്തില്‍ പറഞ്ഞിരുന്നു.

വടക്കന്‍ ഗോവയില്‍ സില്ലി സോൾസ് കഫേ ആന്‍ഡ് ബാര്‍ നടത്തുന്നത് സ്മൃതി ഇറാനിയുടെ മകള്‍ ആണെന്നും  2021 മെയ് 17ന് മരണപ്പെട്ടയാളുടെ പേരിലാണ് കഴിഞ്ഞ മാസം ലൈസന്‍സ് പുതുക്കി നല്‍കിയതെന്നുമായിരുന്നു ആരോപണം. ഈ പ്രചാരണങ്ങള്‍ എല്ലാം നിഷേധിച്ച കേന്ദ്ര മന്ത്രി മകള്‍ ഗോവയില്‍ അനധികൃത ബാര്‍ നടത്തുന്നുവെന്ന കോണ്‍ഗ്രസിന്‍റെ ആരോപണത്തിനെതിരെ  നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.

മരണപ്പെട്ടയാളുടെ പേരില്‍ ബാര്‍ ലൈസന്‍സ് പുതുക്കി; കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ മകൾക്കെതിരെ പരാതി

അതേസമയം, സ്മൃതി ഇറാനിയുടെ മകള്‍ ഗോവയില്‍ സില്ലി സോൾസ് എന്ന പേരില്‍ ഒരു റെസ്റ്ററെന്‍റ് നടത്തുന്നില്ലെന്നാണ് അവരുടെ അഭിഭാഷകന്‍റെ പ്രതികരണം. ആരോപണത്തില്‍ പറയുന്നത് പോലെ നോട്ടീസ് ഒന്നും തന്നെ ഇതുവരെ തന്‍റെ കക്ഷിക്ക് ലഭിച്ചിട്ടില്ലെന്നും അഭിഭാഷകനായ കിരത്ത് നഗ്ര പറഞ്ഞു. 

'അർപ്പിതയുടെ വീട്ടിൽ കണ്ടെത്തിയ 20 കോടിയിൽ പങ്കാളിത്തം'; ബംഗാൾ മന്ത്രിസഭയിലെ രണ്ടാമനെ അറസ്റ്റ് ചെയ്ത് ഇഡി

കൊൽക്കത്ത: പശ്ചിമ ബംഗാൾ മന്ത്രിസഭയിലെ രണ്ടാമനും വാണിജ്യ വ്യവസായ മന്ത്രിയുമായ പാര്‍ത്ഥ ചാറ്റര്‍ജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. വീട്ടിൽ റെയ്ഡ് നടത്തിയ ശേഷമാണ് പാർത്ഥ ചാറ്റർജിയെ അറസ്റ്റ് ചെയ്തത്. അടുത്ത അനുയായിയായ അർപ്പിത മുഖർജിയുടെ വസതിയിൽ നിന്ന് 20 കോടി രൂപയുടെ നോട്ടുകൾ കണ്ടെടുത്തതായിരുന്നു പാർത്ഥ ചാറ്റർജിക്ക് കുരുക്കായത്. ഇതിന് പിന്നാലെയാണ് വീട്ടിൽ ഇഡി റെയ്ഡ് നടത്തിയതും പാർത്ഥയെ അറസ്റ്റ് ചെയ്തതും.

കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിലാണ് അർപ്പിതയുടെ വീട്ടിൽ നിന്ന് 20 കോടി രൂപ കണ്ടെടുത്തത്. പശ്ചിമ ബംഗാൾ സ്കൂൾ സർവീസ് കമ്മീഷനിലെയും പശ്ചിമ ബംഗാൾ പ്രൈമറി എജുക്കേഷൻ ബോർഡിലെയും റിക്രൂട്ട്മെന്റ് അഴിമതിയിൽ നിന്നുള്ള വരുമാനമാണ് ഈ തുകയെന്നാണ് ഇ ഡിയുടെ സംശയം. ബംഗാളിലെ മുൻ വിദ്യാഭ്യാസമന്ത്രിയായിരുന്നു പാർത്ഥ ചാറ്റർജി. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന് അഴിമതിയിൽ പങ്കുണ്ടെന്നാണ് ഇ ഡ‍ി സംശയിക്കുന്നത്. ബം​ഗാൾ രാഷ്ട്രീയത്തിൽ വലിയ വിവാ​ദത്തിന് തിരി കൊളുത്തിരിക്കുകയാണ് സംഭവം. അർപ്പിതയുടെ വീട്ടിൽ നിന്ന് 2000, 500 നോട്ടുകളായിട്ടാണ് പണം കണ്ടെടുത്തത്. നോട്ടെണ്ണൽ യന്ത്രത്തിന്റെ സഹായത്തോടെയാണ് എണ്ണി പൂർത്തിയാക്കി‌യത്.

ഇഡി പിടിച്ചെടുത്തത് 20 കോടി, ബം​ഗാൾ മന്ത്രിയുടെ അടുത്ത സുഹൃത്ത്; ആരാണ് അർപ്പിത മുഖർജി

PREV
Read more Articles on
click me!

Recommended Stories

തിരുപ്പരങ്കുണ്ട്രം ദീപം തെളിക്കൽ വിവാദം; 'വിഭജനത്തിന് ശ്രമിച്ചാൽ തല്ലിയോടിക്കും', ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സ്റ്റാലിൻ
ഗായകൻ സുബീൻ ഗാർഗിന്റെ മരണം: കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് അസം പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം