ബിജെപി ക്യാംപിനെ ഞെട്ടിച്ച് കോൺഗ്രസിൻ്റെ സുപ്രധാന നീക്കം; ബിജെപി നേതാവിൻ്റെ മരുമകനെ ചണ്ഡീഗഡ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കി

Published : Nov 28, 2026, 04:48 PM IST
Congress Chandigarh election candidates

Synopsis

ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. ബിജെപി നേതാവിന്റെ മരുമകൻ മുതൽ മുൻ പോലീസ് ഉദ്യോഗസ്ഥ വരെ ഉൾപ്പെടുന്ന ശ്രദ്ധേയമായ പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്.

ഛണ്ഡീഗഡ്: ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. വിവിധ തൊഴിൽ മേഖലകളിൽ നിന്നും രാഷ്ട്രീയ പശ്ചാത്തലങ്ങളിൽ നിന്നുമുള്ള ശ്രദ്ധേയമായ മുഖങ്ങളെ അണിനിരത്തിയാണ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയാണ് പുറത്തിറക്കിയത്. ഭാരത് ജോഡോ യാത്രയിലുടനീളം രാഹുൽ ഗാന്ധിക്കൊപ്പം നടന്ന മുൻ പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥയും, ജ്യോതിഷിയും, സ്കൂൾ കൗൺസിലറുമെല്ലാം പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

വാർഡ് 10-ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രൺജോത് സിംഗ് എന്ന റോണിയാണ് പട്ടികയിലെ ഏറ്റവും കൗതുകമുണർത്തുന്ന പേര്. ബിജെപി നേതാവ് ദേവീന്ദർ സിംഗ് ബാബ്ലയുടെ അനന്തരവനാണ് റോണി. അടുത്ത ബന്ധമാണെങ്കിലും ഇരുവരും തമ്മിൽ അത്യ രമത്യയിലല്ലെ. തമ്മിൽ സംസാരം പോലുമില്ലെന്നാണ് റിപ്പോർട്ട്.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഇരുവരും ജനക്കൂട്ടം നോക്കിനിൽക്കെ തെരുവിൽ നിന്ന് വാക്പോര് നടത്തുകയും പരസ്പരം അസഭ്യം പറയുകയും ചെയ്തിരുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ചണ്ഡീഗഡിൽ ദേവീന്ദർ സിംഗ് ബാബ്ലയ്ക്കുള്ള രാഷ്ട്രീയ സ്വാധീനം കണക്കിലെടുത്താണ്, റോണിയെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത്. ഇതോടെ തെരഞ്ഞെടുപ്പിൻ്റെ മുഖ്യ ആകർഷണം റോണിയിലേക്ക് കേന്ദ്രീകരിച്ചു.

റോണിയെ സ്ഥാനാർത്ഥിയാക്കിയതിനെ കുറിച്ച് പ്രതികരിക്കാൻ ദേവീന്ദർ സിംഗ് ബാബ്ല തയ്യാറായില്ല. ബിജെപി നേതാവിൻ്റെ കുടുംബത്തിലെ തർക്കം മുതലെടുക്കാനല്ല റോണിക്ക് സ്ഥാനാർത്ഥിത്വം നൽകിയതെന്നാണ് ചണ്ഡീഗഡ് കോൺഗ്രസ് പ്രസിഡന്റ് എച്ച്.എസ്. ലക്കി വ്യക്തമാക്കിയത്. ഏറ്റവും മികച്ച ആളുകൾക്കാണ് ഞങ്ങൾ സീറ്റ് നൽകിയിരിക്കുന്നതെന്നും റോണി വാർഡിലെ കോൺഗ്രസിൻ്റെ ശക്തനായ പ്രവർത്തകനാണെന്നും ലക്കി പ്രതികരിച്ചു. മുൻപും ഈ വാർഡിൽ ബാബ്ല കുടുംബത്തിൽ നിന്നുള്ളവർ കോൺഗ്രസ് സ്ഥാനാർത്ഥികളായി മത്സരിച്ചിരുന്നുവെന്നും അവരെല്ലാം പിന്നീട് പാർട്ടി മാറിയെന്നും ലക്കി പറഞ്ഞു. റോണിയുടെ കന്നി തെരഞ്ഞെടുപ്പ് പോരാട്ടമാണിത്. ഇദ്ദേഹത്തിൻ്റെ അമ്മയും ദേവീന്ദർ സിംഗ് ബാബ്ലയുടെ സഹോദരിയുമായ ബൽവീന്ദർ കൗർ 2016-ൽ ശിരോമണി അകാലിദൾ ടിക്കറ്റിലും 2021-ൽ കോൺഗ്രസ് ടിക്കറ്റിലും മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

വാർഡ് 13-ൽ മത്സരിക്കുന്ന നന്ദിത ഹൂഡയാണ് പട്ടികയിലെ മറ്റൊരു പ്രധാന സ്ഥാനാർത്ഥി. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ സജീവ പങ്കാളിയായിരുന്നു നന്ദിത ഹൂഡ. അഭിഭാഷകയാകുന്നതിന് മുൻപ് പഞ്ചാബ് പോലീസിൽ സബ് ഇൻസ്പെക്ടറായിയിരുന്നു. നന്ദിതയുടെ ഭർത്താവ് സുപ്രീം കോടതി അഭിഭാഷകനാണ്. പോലീസ് സേവന പരിചയവും കോൺഗ്രസിന്റെ ദേശീയ നേതൃത്വവുമായുള്ള ബന്ധവും നന്ദിതയ്ക്ക് കരുത്തായി. ഇതിന് പുറമെ വ്യത്യസ്തമായ വിദ്യാഭ്യാസ-പ്രാദേശിക പശ്ചാത്തലങ്ങളുള്ളവരും സ്ഥാനാർത്ഥികളായി പരിഗണിക്കപ്പെട്ടു. വാർഡ് 30-ൽ മത്സരിക്കുന്ന രശ്മി പ്രിംതയ്ക്ക് ഇരട്ട എം.എ ബിരുദങ്ങളുണ്ട്. ഹിമാചൽ പ്രദേശ് സ്വദേശിയാണ് ഇവർ. നഗരത്തിലെ ഹിമാചൽ പ്രദേശ് സ്വദേശികളുടെ വോട്ട് ലക്ഷ്യമിട്ടാണ് ഇവരെ സ്ഥാനാർത്ഥിയാക്കിയത്.

ഖുദ ലഹോറയിൽ ഫോട്ടോഗ്രാഫി കട നടത്തുന്ന മൽകിത് സിംഗ് (വാർഡ് 1), വിവേക് ഹൈസ്കൂളിലെ മുൻ സ്കൂൾ കൗൺസിലറും പോഷ് സെക്ടറുകളിൽ നിന്ന് മത്സരിക്കുന്നയാളുമായ അമൻദീപ് കൗർ നിജ്ജർ (വാർഡ് 2), ജ്യോതിഷിയായ പ്രദീപ് ശർമ്മ (വാർഡ് 5), സഹകരണ ബാങ്ക് വൈസ് ചെയർമാൻ സുർജിത് സിംഗ് ധില്ലൺ (വാർഡ് 6), ചണ്ഡീഗഡ് മുൻ ഡെപ്യൂട്ടി മേയർ വിജയ് റാണ (വാർഡ് 33) എന്നിവരും സ്ഥാനാർത്ഥികളാണ്. പുതുമുഖങ്ങൾക്കൊപ്പം പരിചയസമ്പന്നരെക്കൂടി ഉൾപ്പെടുത്തി 30 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയിൽ അഞ്ച് സിറ്റിംഗ് കൗൺസിലർമാരെ കോൺഗ്രസ് നിലനിർത്തി. വാർഡ് 13-ൽ നിന്ന് വാർഡ് 12-ലേക്ക് മാറിയ സച്ചിൻ ഗലാവ്, വാർഡ് 15-ൽ നിന്ന് വാർഡ് 31-ലേക്ക് മാറിയ രാം ചന്ദർ യാദവ് എന്നിവരും പട്ടികയിലുണ്ട്. തരുണ മേത്ത (വാർഡ് 18), പ്രേം ലത (വാർഡ് 23), ഗുർപ്രീത് ഗാബി (വാർഡ് 34) എന്നിവർക്കും വീണ്ടും അവസരം നൽകിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരുപ്പരൻകുൻട്രം വിവാദം; ഹൈന്ദവരുടെ വികാരത്തെ വ്രണപ്പെടുത്തി, വിജയ്‌ക്കെതിരെ കേസെടുക്കണം, അമിത് ഷായ്ക്ക് പരാതി നൽകി സുപ്രീം കോടതി അഭിഭാഷകൻ
കുപ്പിവെള്ളത്തിൽ കോളിഫോം ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷന്‍ നടപടികൾക്ക് അനുമതി, വിശദീകരണവുമായി കമ്പനി