ആദ്യ ശ്രമത്തില്‍ അഞ്ചാം റാങ്ക്; സിവില്‍ സര്‍വീസ് റാങ്കുകാരി സൃഷ്ടിയുടെ നേട്ടങ്ങളിലേക്കുള്ള വഴി ഇങ്ങനെ

Published : Apr 07, 2019, 11:26 PM ISTUpdated : Apr 07, 2019, 11:28 PM IST
ആദ്യ ശ്രമത്തില്‍ അഞ്ചാം റാങ്ക്; സിവില്‍ സര്‍വീസ് റാങ്കുകാരി സൃഷ്ടിയുടെ നേട്ടങ്ങളിലേക്കുള്ള വഴി ഇങ്ങനെ

Synopsis

ഇത്തവണത്തെ സിവില്‍ സര്‍വീസ് പരീക്ഷയുടെ റിസള്‍ട്ട് പുറത്തുവന്നപ്പോള്‍ അഞ്ചാം റാങ്ക് നേടിയത്  ഒരു പെണ്‍കുട്ടിയായിരുന്നു. ഭോപ്പാല്‍ സ്വദേശിനി സൃഷ്ടി ജയന്ത് ദേശ്മുഖ് ആയിരുന്നു അത്. വനിതകളില്‍ ഒന്നാം റാങ്ക് നേടിയ മിടുക്കിയുടെ പ്രായം 23 ആണ്

ഭോപ്പാല്‍; ഇത്തവണത്തെ സിവില്‍ സര്‍വീസ് പരീക്ഷയുടെ റിസള്‍ട്ട് പുറത്തുവന്നപ്പോള്‍ അഞ്ചാം റാങ്ക് നേടിയത്  ഒരു പെണ്‍കുട്ടിയായിരുന്നു. ഭോപ്പാല്‍ സ്വദേശിനി സൃഷ്ടി ജയന്ത് ദേശ്മുഖ് ആയിരുന്നു അത്. വനിതകളില്‍ ഒന്നാം റാങ്ക് നേടിയ മിടുക്കിയുടെ പ്രായം 23 ആണ്. തന്‍റെ ആദ്യ ശ്രമത്തില്‍ അ‍ഞ്ചാം റാങ്ക് നേടിയ സൃഷ്ടിയുടെ വിജയരഹസ്യം അവള്‍ പറഞ്ഞു. ഭോപ്പാലിലെ സ്വകാര്യ എ‍ന്‍ജിനിയറിങ് കോളേജില്‍   കെമിക്കല്‍ എന്‍ജിനീയറങ്ങില്‍ ബിരുദം നേടിയ ശേഷമായിരുന്നു. സൃഷ്ടി സിവില്‍ സര്‍വീസ് എന്ന ലക്ഷ്യത്തിലേക്ക് യാത്ര തുടങ്ങിയത്. 

പരിശീലനം തുടങ്ങുന്നതിന് മുമ്പ് തന്നെ ആദ്യം ചെയ്ത കാര്യം സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകളെല്ലാം ഡിലീറ്റ് ചെയ്യുക എന്നതായിരുന്നു. തുടര്‍ന്ന് ഓണ്‍ലൈന്‍ ടെസ്റ്റ് സീരീസുകള്‍ക്കൊപ്പം മുന്‍ വര്‍ഷങ്ങളിലെ ചോദ്യങ്ങളും പരീശീലിച്ചു. ഇന്‍റര്‍നെറ്റ് ഉപയോഗം പഠനാവശ്യത്തിന് മാത്രമായിരുന്നു. 

പരീക്ഷയ്ക്ക് ഐച്ഛിക വിഷയമായി സോഷ്യോളജി ആയിരുന്നു തെരഞ്ഞെടുത്തത്. കോച്ചിങ് ക്ലാസുകള്‍ക്കൊപ്പം തന്നെ ഇത്തരത്തിലുള്ള പഠനങ്ങളും മുന്‍കരുതലുകളും സഹായിച്ചിരുന്നു. എല്ലാ ദിവസവും 6-7 മണിക്കൂര്‍ വരെ പഠനത്തിന് മാറ്റിവച്ചിരുന്നതായും എന്നും സ്വപ്നം കണ്ടത് ഐഎഎസ് ആയിരുന്നുവെന്നും സൃഷ്ടി പറയുന്നു.

സംഗീതം ഏറെ ഇഷ്ടപ്പെട്ടിരുന്നു. യോഗയും മെഡിറ്റേഷനും ചെയ്യാറുണ്ട്. തന്‍റെ നേട്ടത്തിന്‍റെ മുഴുവന്‍ ക്രെഡിറ്റും കുടുംബത്തിന് നല്‍കുന്നു. അവരാണെനിക്ക് വഴികാട്ടിയായത്- സൃഷ്ടി പറയുന്നു.അച്ഛന്‍ സ്വകാര്യ കമ്പനിയില്‍ എന്‍ജിനിയറായി ജോലി നോക്കുകയാണ്. ഏഴാം ക്ലാസില്‍ പഠിക്കുന്ന സഹോദരന്‍, അധ്യാപികയായ അമ്മ മുത്തശ്ശി എന്നിവരടങ്ങുന്നതാണ് സൃഷ്ടിയുടെ കുടുംബം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പിറ്റ്ബുൾ, റോട്ട് വീലർ നായകളെ ഇനി നഗരത്തിലിറക്കരുത്, ലൈസൻസ് നൽകില്ല, വാങ്ങാനും വിൽക്കാനും കഴിയില്ല; കർശന നിയന്ത്രണം പ്രഖ്യാപിച്ച് ചെന്നൈ കോർപ്പറേഷൻ
'വയനാട്ടിലെ ഇപ്പോഴത്തെ സാഹചര്യം എന്താണ്'? പ്രിയങ്ക ഗാന്ധിയോട് ചോദിച്ച് പ്രധാനമന്ത്രി; പുനരധിവാസ വിഷയമടക്കം വിശദീകരിച്ച് പ്രിയങ്ക; 'മലയാളം പഠിക്കുന്നു'