കൊവിഡ് രോഗികൾക്കൊപ്പം മൃതദേഹങ്ങളും; മുംബൈയിലെ ആശുപത്രി ദൃശ്യം ട്വീറ്റ് ചെയ്ത് ബിജെപി എംഎൽഎ

Published : May 07, 2020, 09:38 AM ISTUpdated : May 07, 2020, 09:39 AM IST
കൊവിഡ് രോഗികൾക്കൊപ്പം മൃതദേഹങ്ങളും; മുംബൈയിലെ ആശുപത്രി ദൃശ്യം ട്വീറ്റ് ചെയ്ത് ബിജെപി എംഎൽഎ

Synopsis

കൊവിഡ് ബാധിതരുടെ  മൃതദേഹങ്ങൾ ആശുപത്രിയിൽ നിന്ന് നീക്കം ചെയ്യുന്നില്ലെന്ന ആരോപണവുമായി ബിജെപി എംഎൽഎ നിതീഷ് റാണെയാണ് രംഗത്തെത്തിയത്. 

മുംബൈ: മുംബൈയിലെ ആശുപത്രിയിലെ വാര്‍ഡിൽ കൊവിഡ് രോഗികൾക്കിടയിൽ മൃതദേഹങ്ങളും . ബിജെപി എംഎൽഎ നിതീഷ് റാണെയാണ് ‍ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവച്ച് രംഗത്തെത്തിയത്. മുംബൈ കോർപ്പേറേഷൻ നടത്തുന്ന  സയൻ ആശുപത്രിയിലേതാണ് ദൃശ്യങ്ങൾ. 

കൊവിഡ് ബാധിച്ച് മരിച്ച് ആറ് പേരുടെ മൃതദേഹങ്ങൾ വാർഡിൽ തന്നെ കിടത്തിയിരിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. കറുത്ത പ്ലാസ്റ്റിക് കവറിട്ട് പൊതിഞ്ഞ് വാര്‍ഡിലെ കട്ടിലിൽ തന്നെ കിടത്തിയ നിലയിലാണ് മൃതദേഹങ്ങൾ . മൃതദേഹങ്ങൾ നീക്കം ചെയ്യാൻ പോലും ആശുപത്രി അധികൃതര്‍ തയ്യാറാകുന്നില്ലെന്ന ആരോപണവുമായാണ് ബിജെപി എംഎൽഎ എത്തിയത്. 

ആശുപത്രിയിലെ കൊവിഡ് വാര്‍ഡിൽ നിന്നുള്ള ദൃശ്യങ്ങൾ സഹിതം പങ്കുവച്ച് എംഎൽഎ രംഗത്തെത്തിയെങ്കിലും ഇക്കാര്യത്തിൽ ആശുപത്രിയുടെ ഔദ്യോഗിക  വിശദീകരണം ഇത് വരെ  ലഭ്യമായിട്ടില്ല .

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പാചകവാതക വിലവർധന: പ്രതിസന്ധി രൂക്ഷം; തമിഴ്നാട്ടിൽ ഹോട്ടലുകൾ നിയന്ത്രണത്തിലേക്ക്, കേന്ദ്രത്തിനെതിരെ ഡിഎംകെ
ഉള്ളിയിൽ നെ​ഗറ്റീവ് എനർജിയുണ്ടോ...? പഠനം നടത്തണമെന്ന് സുപ്രീം കോടതിയിൽ ഹർജി, ഇനി ഈ വഴി വരരുതെന്ന് ചീഫ് ജസ്റ്റിസ്