
ചിത്രദുര്‍ഗ: സ്കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ട 60 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ പ്രൈമറി സ്കൂളില്‍ നിന്നും ഭക്ഷണം കഴിച്ച കുട്ടികളെയാണ് ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉച്ചഭക്ഷണത്തില്‍ നിന്നും ഒരു കുട്ടിക്ക് ചത്ത പല്ലിയെ കിട്ടിയിരുന്നു.
ഇത് രണ്ടാം തവണയാണ് ഇതേ സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. 125 വിദ്യാര്‍ത്ഥികള്‍ക്കാണ് ഉച്ചഭക്ഷണം വിതരണം ചെയ്തത്. പല്ലിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉച്ചഭക്ഷണത്തിന്‍റെ സാമ്പിള്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചു. എന്നാല്‍ ആശുപത്രിയില്‍ മതിയായ കിടക്ക ഇല്ലാത്തതിനാല്‍ കുട്ടികളെ തറയില്‍ കിടത്തിയാണ് ചികിത്സിച്ചതെന്നും ആരോപണമുണ്ട്. ഇക്കഴിഞ്ഞ ജൂലൈയിലും ഈ സ്കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam