ചിതയ്ക്ക് തീ കൊളുത്താൻ പോകവേ പെട്ടെന്ന് കണ്ണ് തുറന്ന് സ്ത്രീ! സംസ്കാര ചടങ്ങുകൾക്ക് എത്തിയവർ ഒന്നടങ്കം ഞെട്ടി

Published : Feb 15, 2024, 05:23 PM IST
ചിതയ്ക്ക് തീ കൊളുത്താൻ പോകവേ പെട്ടെന്ന് കണ്ണ് തുറന്ന് സ്ത്രീ! സംസ്കാര ചടങ്ങുകൾക്ക് എത്തിയവർ ഒന്നടങ്കം ഞെട്ടി

Synopsis

ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അധികൃതർ മറ്റൊരു മെഡിക്കൽ സ്ഥാപനത്തിലേക്ക് റഫർ ചെയ്യുകയും ചെയ്തു. എന്നാൽ പണമില്ലാത്തതിനാൽ ഭർത്താവ് സ്ത്രീയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.

ഭുവനേശ്വര്‍: മരിച്ചെന്ന് കരുതിയ ചിത കത്തിക്കുന്നതിന് തൊട്ട് മുമ്പ് കണ്ണുകള്‍ തുറന്നു. ഒഡീഷയിലെ തെക്കൻ ഗഞ്ചാം ജില്ലയിലെ ബെർഹാംപൂർ പട്ടണത്തിലാണ് സംഭവം. മരിച്ചതായി കരുതിയാണ് അമ്പത്തിരണ്ടുകാരിയായ സ്ത്രീയെ ശ്മശാനത്തിലേക്ക് കൊണ്ട് പോയത്. ഒടുവിൽ ചിതയ്ക്ക് തീ കൊളുന്നതിന് തൊട്ട് മുമ്പാണ് സ്ത്രീ കണ്ണ് തുറന്നത്. സ്ത്രീക്ക് ഫെബ്രുവരി ഒന്നിനുണ്ടായ തീപിടുത്തത്തിൽ 50 ശതമാനം പൊള്ളലേറ്റിരുന്നു.

ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അധികൃതർ മറ്റൊരു മെഡിക്കൽ സ്ഥാപനത്തിലേക്ക് റഫർ ചെയ്യുകയും ചെയ്തു. എന്നാൽ പണമില്ലാത്തതിനാൽ ഭർത്താവ് സ്ത്രീയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അതിനുശേഷം മരണത്തോടെ മല്ലിടുന്ന അവസ്ഥയിലായിരുന്നു സ്ത്രീയെന്ന് കുടുംബവുമായി അടുപ്പമുള്ളവര്‍ പറയുന്നു. തിങ്കളാഴ്ചയാണ് സ്ത്രീ കണ്ണ് തുറക്കുന്നുണ്ടായിരുന്നില്ല. ശ്വസിക്കുന്നില്ലായിരുന്നുവെന്നും ഭര്‍ത്താവ് സിബാറാം പാലോ പറഞ്ഞു. ഇതോടെ മരിച്ചെന്ന് കരുതിയതെന്നും ഭര്‍ത്താവ് പറഞ്ഞു.

തുടര്‍ന്ന് ഒരു ഡോക്ടറെ വിളിക്കുകയോ മരണ സര്‍ട്ടിഫിക്കേറ്റിനായുള്ള കാര്യങ്ങള്‍ നോക്കികയോ ചെയ്യാതെ ഭര്‍ത്താവ് സ്ത്രീയുടെ ശരീരം അടുത്ത ശ്മശാനത്തിലേക്ക് കൊണ്ട് പോവുകയായിരുന്നു. മരണാനന്തര ചടങ്ങുകള്‍ എല്ലാം കഴിഞ്ഞ് ചിതയ്ക്ക് തീ കൊളുത്താൻ പോകുമ്പോഴാണ് സ്ത്രീ കണ്ണ് തുറന്നത്. ഇതോടെ എല്ലാവരും ഞെട്ടി. ആളുകള്‍ സ്ത്രീയുടെ പേര് വിളിച്ചതോടെ സ്ത്രീ പ്രതികരിച്ചുവെന്നും ശരിക്കും അത്ഭുതപ്പെട്ടു പോയെന്ന് അയല്‍വാസിയായ കെ ചിരൻജിബി പറഞ്ഞു. തുടര്‍ന്ന് സ്ത്രീയെ വീട്ടിലേക്ക് കൊണ്ട് വരുകയും പിന്നീട് ആശുപത്രയില്‍ വീണ്ടും അഡ്മിറ്റ് ചെയ്യുകയും ചെയ്തു. 

ഒറ്റ ദിനം, 3,29,831 രൂപ 3 പൈസ ലാഭം! ആനവണ്ടി ചിരിച്ച് തുടങ്ങീട്ടാ...; മന്ത്രിയുടെ സൂപ്പർ ഐഡിയക്ക് നിറഞ്ഞ കയ്യടി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം
സർക്കാർ നിർദ്ദേശിച്ച പേരുകളെ എതിർത്ത് രാഹുൽ ഗാന്ധി, മുഖ്യ വിവരവകാശ കമ്മീഷണറുടെ നിയമനത്തിൽ വിയോജന കുറിപ്പ് നല്കി