
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബിജെപി ബൂത്ത് പ്രസിഡന്റായ വിജയ് കൃഷ്ണന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്താൻ കൽക്കട്ട ഹൈക്കോടതി ഉത്തരവ്. പോസ്റ്റ്മോർട്ടം കമാൻഡ് ആശുപത്രിയിൽ നടത്തണമെന്നും മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും നിർദ്ദേശം. മരണം കൊലപാതകമെന്ന് ആരോപിച്ച് ബിജെപി 12 മണിക്കൂർ ബന്ദ് തുടരുകയാണ്.
ഇതിനിടയിലാണ് ഹൈക്കോടതി ഇടപെടൽ ഉണ്ടായിരിക്കുന്നത്. മരിച്ചയാളുടെ കുടുംബത്തിന് കേന്ദ്രസേനയുടെ സുരക്ഷ ഏർപ്പെടുത്താനും ഉത്തരവ്. ബൂത്ത് പ്രസിഡണ്ട് ആയ വിജയ് കൃഷ്ണന്റെ മരണം കൊലപാതകം എന്നാണ് ബിജെപിയുടെ ആരോപണം. കേന്ദ്രസേനയുടെ സുരക്ഷ നാലാഴ്ചത്തേക്ക് അവരുടെ കുടുംബത്തിന് ലഭ്യമാക്കാനാണ് ഇപ്പോൾ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ബിജെപിയെ തോൽപ്പിക്കണം'; കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും ജെഡിഎസിനും പിന്തുണയെന്ന് എസ്ഡിപിഐ
ഇന്ത്യയില്‍ വിവാഹമോചന നിരക്ക് ഒരു ശതമാനം ; ചില രാജ്യങ്ങളില്‍ 94 ശതമാനം വരെ ; കണക്ക് പുറത്ത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam