
ബെംഗളൂരു: 2023ലെ കർണാടക തിരഞ്ഞെടുപ്പിൽ 16 നിയമസഭാ സീറ്റുകളിൽ മത്സരിക്കുമെന്നും ബാക്കി സീറ്റുകളിൽ കോൺഗ്രസിനും ജെഡിഎസിനും പിന്തുണ നൽകുമെന്നും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ). 100 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തുമെന്നായിരുന്നു എസ്ഡിപിഐ നേരത്തെ അറിയിച്ചിരുന്നത്. ടൈംസ് നൗ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ, 16 മണ്ഡലങ്ങളിൽ മാത്രം മത്സരിക്കാനാണ് എസ്ഡിപിഐ തീരുമാനിച്ചത്. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനാണ്16 നിയമസഭാ സീറ്റുകളിൽ മാത്രം മത്സരിച്ച്, മറ്റ് മണ്ഡലങ്ങളിൽ കോൺഗ്രസിനും ജെഡിഎസിനും പിന്തുണ നൽകാൻ തീരുമാനിച്ചതെന്ന് എസ്ഡിപിഐ ദേശീയ ജനറൽ സെക്രട്ടറി ഇല്യാസ് തുംബെ മാധ്യമങ്ങളോട് പറഞ്ഞു.
100 സീറ്റുകളിൽ മത്സരിക്കാനായിരുന്നു ആദ്യത്തെ തീരുമാനം. എന്നാൽ, കോൺഗ്രസ് വിജയിക്കാനും ബിജെപി തോൽക്കാനും സാഹചര്യം അനുകൂലമായതിനാൽ 100 സീറ്റിൽ മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറിയതായും തുംബെ പറഞ്ഞു. എസ്ഡിപിഐ പ്രവർത്തകരോട് വീടുതോറും പോയി കോൺഗ്രസിനും ജെഡിഎസിനും വേണ്ടി പ്രചാരണം നടത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബജ്റംഗ്ദളിലെ പോപ്പുലർ ഫ്രണ്ടിനോട് ഉപമിച്ച് കോൺഗ്രസ്, നിരോധിക്കുമെന്നും വാഗ്ദാനം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam