
പാറ്റ്ന: ഉത്തരേന്ത്യയിലെ പ്രളയക്കെടുതിയിൽ മരണം 156 ആയി. ബിഹാറിന്‍റെ തലസ്ഥാനമായ പട്നയെയാണ് പ്രളയം കൂടുതൽ ബാധിച്ചത്. പട്ന നഗരം ഇപ്പോഴും വെള്ളത്തനടിയിലാണ്.
22 കമ്പനി ദുരന്തനിവാരണ സേനയും, വ്യോമസേനയും പാട്നയിൽ രക്ഷാപ്രവർത്തനം നടത്തുകയാണ്. ബിഹാറിൽ മാത്രം 46 പേർ പ്രളയത്തില്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഉത്തർപ്രദേശിലും പ്രളയം സാരമായ നാശനഷ്ടമുണ്ടാക്കി. പശ്ചിമബംഗാളിലെ മാൾയും ശക്തമായ മഴയിൽ മുങ്ങി.
അതിനിടെ ബിഹാറിലെ പ്രളയക്കെടുതിയിൽ രാഷ്ട്രീയ പോര് രൂക്ഷമായി തുടരുകയാണ്. സർക്കാരിന്‍റെ കഴിവില്ലായ്മയാണ് പ്രളയം ഇത്രയും രൂക്ഷമാകാൻ കാരണമെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി നിതീഷ് കുമാർ അലസമായാണ് പ്രളയത്തെ നേരിട്ടതെന്ന് ഗിരിരാജ് സിംഗ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam