അമര്‍നാഥില്‍ മേഘവിസ്ഫോടനം: മരണം 15 ആയി, നാല്‍പതോളം പേരെ കാണാനില്ല

Published : Jul 08, 2022, 08:46 PM ISTUpdated : Jul 08, 2022, 09:49 PM IST
 അമര്‍നാഥില്‍ മേഘവിസ്ഫോടനം: മരണം 15 ആയി, നാല്‍പതോളം പേരെ കാണാനില്ല

Synopsis

ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മുകശ്മീർ ലെഫ്. ഗവർണറോട് വിവരങ്ങൾ തേടി.

കശ്മീര്‍:  ജമ്മുകശ്മീരിലെ അമർനാഥ് ഗുഹാ ക്ഷേത്രത്തിന് സമീപം മേഘവിസ്ഫോടനം. ക്ഷേത്രത്തിന് സമീപമുണ്ടായ പ്രളയത്തില്‍ മരണം 15 ആയി. നാല്‍പ്പതോളം പേരെ കാണാനില്ല. മൂന്ന് ഭക്ഷണശാലകളും 25 ടെന്‍റുകളും തകർന്നിട്ടുണ്ട്. സൈന്യത്തിന്‍റെയും അർധസൈനിക വിഭാഗങ്ങളുടെയും ദുരന്തനിവാരണസേനയുടെയും നേതൃത്വത്തില്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.  

അപകടത്തെക്കുറിച്ച് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ലെഫ്റ്റനന്‍റ് ഗവർണറില്‍ നിന്ന് വിവരങ്ങള്‍ തേടി. സാധ്യമായ എല്ലാ  സജ്ജീകരണങ്ങളും ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. അപകടത്തെ തുടര്‍ന്ന് അമർനാഥ് തീര്‍ത്ഥാടനം ഇന്നത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്

എന്താണ് മേഘവിസ്ഫോടനം?

വളരെ കുറഞ്ഞ സമയത്തിനകം ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയെയാണ് മേഘവിസ്ഫോടനം (Cloud burst) എന്നു നിർവചിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വലിയ മഴയുണ്ടാകുന്നതു കൊണ്ടുതന്നെ, മേഘവിസ്ഫോടനം ഉണ്ടാകുന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും അനുബന്ധമായി ഉണ്ടാകുന്നു. കാറ്റും ഇടിയും മിന്നലും കൂടിയാകുന്നതോടെ ആ പ്രദേശം അക്ഷരാർത്ഥത്തിൽ പ്രളയത്തിലാകുകയും വലിയ നാശനഷ്ടങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.

Read Also : അമര്‍നാഥിനെ കണ്ണിരിലാഴ്ത്തി മേഘവിസ്ഫോടനം; എന്താണ് മേഘവിസ്ഫോടനം? കാരണമെന്ത്?

 

PREV
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'