
ദില്ലി: അദാനി നൽകിയ മാനനഷ്ട കേസിൽ മാധ്യമപ്രവർത്തകൻ രവി നായർക്ക് തടവ് ശിക്ഷ. ഗുജറാത്ത് ഗാന്ധിനഗറിലെ മജിസ്ട്രേറ്റ് കോടതിയാണ് തടവ് ശിക്ഷ വിധിച്ചത്. ഒരു വർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. അദാനി എന്റർപ്രൈസസ് ലിമിറ്റഡ് (AEL) നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിലാണ് വിധി വന്നിരിക്കുന്നത്. കമ്പനിയുടെയും അദാനി ഗ്രൂപ്പിന്റെയും സൽപ്പേരിന് കളങ്കമുണ്ടാക്കാൻ ലക്ഷ്യമിട്ട് രവി നായർ തെറ്റായതും അപകീർത്തികരവുമായ പ്രസ്താവനകൾ ട്വിറ്ററിലൂടെ പ്രചരിപ്പിച്ചു എന്നാണ് കേസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam