
ദില്ലി: ഇന്ത്യന്‍ സൈന്യത്തെ വീണ്ടും പുകഴ്ത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. സൈന്യം വൈദഗ്ധമുള്ളൊരു സർജനെ പോലെ പ്രവർത്തിച്ചു. ഭീകരവാദികളുടെ വേര് നോക്കി ആയുധങ്ങൾ പ്രയോഗിച്ചുവെന്നായിരുന്നു രാജ്നാഥ് സിംഗിന്റെ പരാമര്‍ശം. ക്ഷേത്രങ്ങളും ഗുരുദ്വാരകളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും പാകിസ്ഥാൻ നടത്തി. പാക് സൈനിക കേന്ദ്രങ്ങൾ തകർത്ത് ഇന്ത്യ പാകിസ്ഥാൻ സൈന്യത്തെ മുട്ടുകുത്തിച്ചുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ലക്നൗവിലാണ് രാജ്നാഥ് സിംഗിന്റെ പ്രസ്താവന.
അതേസമയം, പാക് ഭീകരതയെക്കുറിച്ച് ലോകത്തോട് വിശദീകരിക്കാനുള്ള സര്‍വകക്ഷി സംഘത്തിന്‍റെ യാത്ര നാളെ ആരംഭിക്കും. ശ്രീകാന്ത് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തില്‍ യുഎഇ, മധ്യ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കാണ് യാത്ര. ഇ ടി മുഹമ്മദ് ബഷീറും സംഘത്തിലുണ്ട്. ഇവർക്കൊപ്പം വിദേശകാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമുണ്ടാകും. ലോകവേദിയിൽ അവതരിപ്പിക്കേണ്ട നിലപാട് ഇന്നലെ വിദേശകാര്യസെക്രട്ടറി വിക്രം മിസ്രി പ്രതിനിധികളോട് വിശദീകരിച്ചിരുന്നു. പാകിസ്ഥാനെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്താനുളളള ശ്രമങ്ങള്‍ക്ക് രാഷ്ട്രങ്ങളുടെ പിന്തുണതേടും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam