ശ്വാസംമുട്ടിക്കും 'ഗ്യാസ് ചേംബറായി' ദില്ലി: രാജ്യ തലസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ

By Web TeamFirst Published Nov 1, 2019, 1:25 PM IST
Highlights

നവംബർ 5 വരെ ദില്ലിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനും ഇപിസിഎ ഉത്തരവിട്ടു. ശീതകാലം കഴിയുന്നത് വരെ പടക്കങ്ങൾ പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 

ദില്ലി: വായു മലിനീകരണം രൂക്ഷമായതിനെ തുടർന്ന് ദില്ലിയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയാണ് (ഇപിസിഎ) അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നവംബർ 5 വരെ ദില്ലിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനും ഇപിസിഎ ഉത്തരവിട്ടു. ശീതകാലം കഴിയുന്നത് വരെ പടക്കങ്ങൾ പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 

ഉത്തർപ്രദേശ്, ഹരിയാന, ദില്ലി സംസ്ഥാനങ്ങളോട് മലിനീകരണം നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കാനും ഇപിസിഎ നോട്ടീസ് നൽകിയിട്ടുണ്ട്. ദില്ലിയിലെ അന്തരീക്ഷ മലിനീകരണം തോത് വ്യാഴാഴ്ച വൈകിട്ടോടെ അതീവ് ഗുരുതരാവസ്ഥയിലേക്ക് നീങ്ങിയതോടെയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. സ്ഥിതിഗതികൾ മോശമാണെന്നും ദില്ലി ഗ്യാസ് ചേമ്പറായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറയുന്നു. ദില്ലിയിലെ സർക്കാർ പ്രൈവറ്റ് സ്കൂളുകളിലെ എല്ലാ വിദ്യാർത്ഥികൾക്കും രണ്ട് മാസ്കുകൾ വീതം നൽകുന്ന പദ്ധതിക്ക് ദില്ലി സർക്കാർ തുടക്കമിട്ടിട്ടുണ്ട്. 

"

click me!