
ദില്ലി: ദില്ലിയിലെ വായു മലിനീകരണം കൂടുതൽ മോശപ്പെട്ട നിലയിലേക്ക് മാറി. നേരത്തെ 271 ആയിരുന്നു വായു ഗുണ നിലവാര സൂചിക. ഇതിപ്പോൾ 354 ലേക്ക് ഉയർന്നു. ഈ വർഷം ജനുവരിക്ക് ശേഷം ദില്ലിയിലെ വായു മലിനീകരണം ഏറ്റവും മോശപ്പെട്ട നിലയിലേക്ക് എത്തേണ്ടതുണ്ട്.
ദീപാവലിയും പഞ്ചാബിലും ഹരിയാനയിലും കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് കൂടിയതും വായ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിച്ചു. ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് ദില്ലിയിൽ വിലക്കുണ്ടായിരുന്നു. എന്നാൽ പലരും ദില്ലിക്ക് പുറത്ത് നിന്ന് പടക്കമെത്തിച്ച് പൊട്ടിക്കുന്ന സ്ഥിതിയുണ്ടായി.
അതിനിടെ പഞ്ചാബിൽ കാർഷിക അവശിഷ്ടങ്ങൾ കർഷകർ കത്തിക്കുന്നത് തുടരുകയാണ്. അഞ്ച് ദിവസത്തിനിടെ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്ന റിപ്പോർട്ട് ചെയ്യുപ്പെട്ട കേസുകളുടെ എണ്ണം ഇരട്ടിയിലധികമായി. അഞ്ച് ദിവസം മുൻപ് 3696 കേസായിരുന്നത് ഇന്നലെ 8147 കേസായി ഉയർന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണിത്.
മലിനീകരണം കുറയ്ക്കാനായി നഗരത്തിലെ റോഡുകളില്‍ വെള്ളം തളിക്കാന്‍ തുടങ്ങി. നിർമ്മാണ പ്രവർത്തനങ്ങൾക്കും നിയന്ത്രണമുണ്ട്. അതേസമയം സ്ഥിതി മോശമാകാന്‍ കാരണം ദീപാവലിയല്ല മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണെന്ന് ബിജെപി വിമർശിച്ചു. ദീപാവലി ദിനത്തില്‍ മാത്രം പഞ്ചാബില്‍ 1019 ഇടങ്ങളില്‍ പാടം കത്തിച്ചു. കെജ്രിവാൾ പഞ്ചാബിലെ കർഷകരോട് പരാജയപ്പെട്ടെന്നും ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam