
ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാര്‍ത്താ സമ്മേളനം.
70 നിയമസഭാ മണ്ഡലങ്ങളാണ് ദില്ലിയിലുള്ളത്. ഫെബ്രുവരി 22നാണ് ദില്ലിയില്‍ അരവിന്ദ് കെജ്‍രിവാളിന്‍റെ എഎപി സര്‍ക്കാരിന്‍റെ കാലാവധി അവസാനിക്കുന്നത്.
അതേസമയം, ദില്ലിയെ മനോഹരമാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. വായു മലിനീകരണം കുറയ്ക്കാൻ ബിജെപി 50 ലക്ഷം സൈക്കിളുകൾ വിതരണം ചെയ്യും. എന്തുകൊണ്ട് ദില്ലി സർക്കാർ ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പാക്കുന്നില്ല എന്ന് കെജ്‍രിവാൾ മറുപടി പറയണം. ജനങ്ങൾക്ക് നൽകിയ എൺപത് ശതമാനം വാഗ്ദാനങ്ങളും ആം ആദ്മി സർക്കാർ പാലിച്ചില്ല. കേന്ദ്ര സർക്കാർ പദ്ധതികളെ തടഞ്ഞു നിർത്താനാണ് കെജ്‍രിവാൾ ശ്രമിച്ചത് എന്നും അമിത് ഷാ ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ട് മേരീ ദില്ലി, മേരി സുഝാവ് എന്ന പേരില്‍ ക്യാമ്പയിന്‍ ബിജെപി ആരംഭിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam