ബിജെപിക്ക് തിരിച്ചടി; ദില്ലി സര്‍ക്കാരിനെതിരായ സമരത്തിന് പിന്തുണയില്ലെന്ന് അണ്ണാ ഹസാരെ

By Web TeamFirst Published Aug 28, 2020, 10:57 PM IST
Highlights

കേന്ദ്രം ഭരിക്കുന്ന പാർട്ടി ഇത്തരമൊരാവശ്യം മുൻപോട്ട് വച്ചത് ദൗർഭാഗ്യകരമെന്ന് അണ്ണാ ഹസാരെ പറയുന്നത്. ദില്ലി ബിജെപി അധ്യക്ഷനെഴുതിയ കത്തിലാണ് അണ്ണാ ഹസാരെ നിലപാടറിയിച്ചത്. 

ദില്ലി സർക്കാരിനെതിരായ സമരത്തിൽ പങ്കാളിയാകണമെന്ന ബിജെപിയുടെ  അഭ്യർത്ഥന തള്ളി അണ്ണ ഹസാരെ.  കേന്ദ്രം ഭരിക്കുന്ന പാർട്ടി ഇത്തരമൊരാവശ്യം മുൻപോട്ട് വച്ചത് ദൗർഭാഗ്യകരമെന്ന് അണ്ണാ ഹസാരെ പറയുന്നത്. ദില്ലി ബിജെപി അധ്യക്ഷനെഴുതിയ കത്തിലാണ് അണ്ണാ ഹസാരെ നിലപാടറിയിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആം ആദ്മി  സർക്കാരിനെതിരെ തുടങ്ങാനിരിക്കുന്ന സമരത്തിൽ സഹകരിക്കണമെന്ന് അണ്ണാ ഹസാരെയോട് ബിജെപി ദില്ലി ഘടകം ആവശ്യപ്പെട്ടത്. 

കഴിഞ്ഞ ആറ് വര്‍ഷമായി കേന്ദ്രം ഭരിക്കുന്നത് ബിജെപിയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന പാര്‍ട്ടി പണമോ സ്വാധീനമോ ഒന്നുമില്ലാത്ത 83കാരനായ സന്യാസിയുടെ സഹായം തേടിയെത്തിയത് നിര്‍ഭാഗ്യകരമാണ്. എന്ന് ദില്ലി ബിജെപി അധ്യക്ഷന്‍ ആദേഷ് ഗുപ്തയ്ക്കുള്ള കത്തില്‍ പറയുന്നു. അണ്ണാ ഹസാരെയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ബിജെപിക്കുള്ള മറുപടി പോസ്റ്റ് ചെയ്തിട്ടുണ്ട്. അഴിമതിക്കെതിരെ ശക്തമായ നടപടിയെടുത്തുവെന്ന് അവകാശപ്പെടുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ എന്തുകൊണ്ടാണ് ദില്ലി സര്‍ക്കാര്‍ അത്ര അഴിമതിയില്‍ മുങ്ങിയതായി പറയുമ്പോഴും നടപടി സ്വീകരിക്കാത്തതെന്താണ് എന്നും അണ്ണാ ഹസാരെ ചോദിക്കുന്നു.

 

click me!