
ദില്ലി: ദില്ലി വനിതാ കമ്മീഷന്‍ (ഡിസിഡബ്ല്യു) അധ്യക്ഷയ്ക്ക് നേരെ വധഭീഷണി. ബോയ്സ് ലോക്കര്‍ റൂം വിവാദത്തിലും വിദ്യാര്‍ത്ഥി സഫൂറാ സര്‍ഗാറിനെ തടവിലാക്കിയ വിഷയത്തിലും പ്രതികരിച്ചതിന് പിന്നാലെയാണ് ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാളിന് നേരെ വധഭീഷണി ഉയര്‍ന്നത്.
സംഭവത്തില്‍ സ്വാതി മലിവാല്‍ ദില്ലി സൈബര്‍ ക്രൈമില്‍ പരാതി നല്‍കി. സ്വാതിയുടെ ട്വിറ്റര്‍ അക്കൗണ്ടിലേക്കാണ് വധഭീഷണി സന്ദേശമെത്തിയത്. തന്നെ ഉപദ്രവിക്കുമെന്നും കൊലപ്പെടുത്തുമെന്നുമുള്ള സന്ദേശമാണ് അയാള്‍ അയച്ചത്. ഇയാളെ ഉടന്‍ പിടികൂടി അറസ്റ്റ് ചെയ്യണമെന്നും മലിവാള്‍ പരാതിയില്‍ ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam