രാജ്യം യുദ്ധത്തിലായിരിക്കുമ്പോൾ ആയുധ ഫാക്ടറിക്കാർ സമരം ചെയ്താൽ എന്താവും ഫലം? എങ്ങനെ ന്യായീകരിക്കുമെന്ന് കോടതി

By Web TeamFirst Published Sep 16, 2021, 3:09 PM IST
Highlights

ആയുധ ഫാക്ടറി യൂണിയനാണ് ഹൈക്കോടതിയിൽ ഹർജി നല്‍കിയത്. ഹർജിയിൽ കേന്ദ്ര സർക്കാരിന്‍റെ പ്രതികരണം ആരാഞ്ഞ് കോടതി നോട്ടീസ് അയച്ചു.

ദില്ലി: ആയുധ ഫാക്ടറികളിലെ സമരം എങ്ങനെ ന്യായീകരിക്കാൻ കഴിയുമെന്ന് ദില്ലി ഹൈക്കോടതി. സമരം ചെയ്യുന്നത് മൗലിക അവകാശമല്ല. രാജ്യം യുദ്ധത്തിലായിരിക്കുമ്പോൾ ആയുധ ഫാക്ടറിക്കാർ സമരം ചെയ്താൽ എന്താവും ഫലം. ആയുധ ഫാക്ടറികളിലെ സമരം നിരോധിച്ച കേന്ദ്ര നിയമത്തിനെതിരായ ഹർജി പരിഗണിക്കുമ്പോഴാണ് പരാമർശം. പാ‍ർലമെന്‍റ് ആലോചന നടത്തിയാണ് നിയമം പാസാക്കിയതെന്നും ഹൈക്കോടതി പരാമർശം. ആയുധ ഫാക്ടറി യൂണിയനാണ് ഹൈക്കോടതിയിൽ ഹർജി നല്‍കിയത്. ഹർജിയിൽ കേന്ദ്ര സർക്കാരിന്‍റെ പ്രതികരണം ആരാഞ്ഞ് കോടതി നോട്ടീസ് അയച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!