ചീഫ് ജസ്റ്റിസിനെതിരെ പരാതി നല്‍കിയ യുവതിക്കെതിരായ കേസ് അവസാനിപ്പിച്ചു

Published : Sep 19, 2019, 11:24 AM ISTUpdated : Sep 19, 2019, 11:26 AM IST
ചീഫ് ജസ്റ്റിസിനെതിരെ പരാതി നല്‍കിയ യുവതിക്കെതിരായ കേസ് അവസാനിപ്പിച്ചു

Synopsis

കൂടുതല്‍ നിയമ നടപടികള്‍ വേണ്ടെന്ന് പരാതിക്കാരന്‍ പൊലീസിനെ അറിയിച്ചതിനെത്തുടര്‍ന്നാണ് കേസ് അവസാനിപ്പിച്ചത്. 

ദില്ലി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ സുപ്രീം കോടതി ജീവനക്കാരിക്കെതിരെ വഞ്ചനാകുറ്റം ആരോപിച്ച് ഹരിയാന സ്വദേശി നല്‍കിയ കേസ് ഡല്‍ഹി കോടതി അവസാനിപ്പിച്ചു. കൂടുതല്‍ നിയമ നടപടികള്‍ വേണ്ടെന്ന് പരാതിക്കാരന്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് കേസ് അവസാനിപ്പിച്ചത്.

നേരത്തെ കഴിഞ്ഞ ഏപ്രിലിലാണ് യുവതി ചീഫ് ജസ്റ്റിസ്  രഞ്ജന്‍ ഗൊഗോയ്  ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് രംഗത്തെത്തിയത്. എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് സുപ്രീംകോടതി നിയോഗിച്ച അന്വേഷണ കമ്മിറ്റി ചീഫ് ജസ്റ്റിസിന് ക്ലീന്‍ ചിറ്റ് നല്‍കി.

സുപ്രീംകോടതിയില്‍ ജോലി വാങ്ങി നല്‍കാമെന്ന വാഗ്ദാനം നല്‍കി യുവതി 50000 രൂപ വാങ്ങിയെന്നാണ് പരാതിക്കാരനായ നവീന്‍ കുമാറിന്‍റെ ആരോപണം. കേസ് പിന്‍വലിക്കാനുള്ള തീരുമാനം എന്‍റേതുമാത്രമാണ്. കൂടുതല്‍ നടപടിയുമായി മുന്നോട്ട് പോകാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല. ഇക്കാര്യത്തില്‍ ഒരു രീതിയിലുമുള്ള പ്രഷര്‍ ഉണ്ടായിരുന്നില്ലെന്നും പരാതിക്കാരനായ നവീന്‍ കുമാര്‍ വ്യക്തമാക്കിയതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമോ? വിവാദത്തിൽ വിശദീകരണവുമായി വിദേശകാര്യ സെക്രട്ടറി, 'ദേശീയ താൽപര്യം അനുസരിച്ചായിരിക്കും തീരുമാനമെടുക്കുക'
ബാഗിൽ നിന്ന് ബുക്ക് എടുത്തപ്പോൾ പുറത്ത് ചാടിയത് 'വെള്ളിക്കെട്ടൻ', വീട്ടുകാരുടേയും കൂട്ടുകാരുടേയും പ്രാർത്ഥനകൾ വിഫലം, 'കുട്ടി' യാത്രയായി