ദില്ലിയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുന്നു, രോഗമുക്തി നേടുന്നവർ കൂടുന്നു

By Web TeamFirst Published Jul 19, 2020, 6:34 PM IST
Highlights

വളരെ പ്രതീക്ഷയോടെയാണ് സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തപ്പെടുന്നത്. ദില്ലിയിൽ ഇന്നത്തേതടക്കം ആകെ കൊവിഡ് പോസിറ്റീവായവരുടെ എണ്ണം 1,22,793 ആയി

ദില്ലി: രാജ്യതലസ്ഥാനത്തിന് വൻ ഭീതി വിതച്ച കൊവിഡ് രോഗവ്യാപനത്തിന്റെ ആശങ്ക കുറയുന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുന്നതായാണ് ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇവിടെ 1211 പേർക്കാണ് കൊവിഡ്‌ സ്ഥിരീകരിച്ചത്. നേരത്തെ രണ്ടായിരത്തിലേറെ പേർക്ക് പ്രതിദിനം രോഗം സ്ഥിരീകരിച്ച നിലയിൽ നിന്നാണ് രോഗബാധിതരുടെ എണ്ണം ഇന്നത്തെ നിലയിലേക്ക് എത്തിയത്.

വളരെ പ്രതീക്ഷയോടെയാണ് സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തപ്പെടുന്നത്. ദില്ലിയിൽ ഇന്നത്തേതടക്കം ആകെ കൊവിഡ് പോസിറ്റീവായവരുടെ എണ്ണം 1,22,793 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 31 കൊവിഡ് ബാധിതർ കൂടി മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3628 ആയി. നിലവിൽ ചികിത്സയിൽ 16,031 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

രോഗമുക്തി നേടുന്നവരുടെ നിരക്ക് 83.99 ശതമാനമായി ഉയർന്നത് വലിയ ആശ്വാസമാണ് ദില്ലിയിൽ. തലസ്ഥാനത്ത് ഇപ്പോൾ രോഗം ബാധിക്കുന്നവരുടെ എണ്ണത്തേക്കാൾ കൂടുതൽ പേർക്ക് ഒരു ദിവസം രോഗം ഭേദമാകുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

click me!