മെച്ചപ്പെട്ട പോളിംഗ്, ദില്ലി ജനത വിധിയെഴുതി; ആത്മവിശ്വാസത്തോടെ എഎപി, ബിജെപി, കോൺഗ്രസ്; ഫലം എട്ടിന് അറിയാം

Published : Feb 05, 2025, 06:55 PM ISTUpdated : Feb 11, 2025, 10:02 PM IST
മെച്ചപ്പെട്ട പോളിംഗ്, ദില്ലി ജനത വിധിയെഴുതി; ആത്മവിശ്വാസത്തോടെ എഎപി, ബിജെപി, കോൺഗ്രസ്; ഫലം എട്ടിന് അറിയാം

Synopsis

രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മുഖ്യമന്ത്രി അതിഷി തുടങ്ങിയവര്‍ വിവിധ ബൂത്തുകളില്‍ വോട്ട് ചെയ്തു

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിൽ ദില്ലി ജനത വിധിയെഴുതി. 6 മണിവരെ 60% ത്തോളം പോളിം​ഗ് രേഖപ്പെടുത്തിയെന്നാണ് കണക്ക്. രാജ്യ തലസ്ഥാനം ഇനി ആര് ഭരിക്കുമെന്ന് പതിമൂവായിരത്തി എഴുനൂറ്റി അറുപത്തി ആറ് ബൂത്തുകളിലായി 70 മണ്ഡലങ്ങളിലെ ജനങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മുഖ്യമന്ത്രി അതിഷി തുടങ്ങിയവര്‍ വിവിധ ബൂത്തുകളില്‍ വോട്ട് ചെയ്തു.

ബംപറടിച്ചത് സർക്കാരിന്! കിട്ടിയാൽ കിട്ടിയെന്ന് കരുതി 400 മുടക്കി ടിക്കറ്റെടുത്തത് 47 ലക്ഷം പേർ!

തുടക്കത്തില്‍ മന്ദഗതിയിലായിരുന്ന പോളിംഗ് ഉച്ചയോടെയാണ് ഭേദപ്പെട്ടത്. കലാപം നടന്ന വടക്ക് കിഴക്കന്‍ ദില്ലിയിലാണ് ഏറ്റവുമധികം പോളിംഗ് രേഖപ്പെടുത്തിയത്. ന്യൂനപക്ഷ വോട്ടുകള്‍ ഇവിടെ നിര്‍ണ്ണായകമാകും. കോണ്‍ഗ്രസും, അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയും പിടിക്കുന്ന വോട്ടുകള്‍ ആപിന്‍റെ കണക്ക് കൂട്ടലില്‍ നിര്‍ണ്ണായകമാകും. മധ്യവര്‍ഗം ഭൂരിപക്ഷമായ നഗരമണ്ഡലങ്ങളില്‍ വലിയ ആവേശം കണ്ടില്ല. നഗരമണ്ഡലമായ കരോള്‍ബാഗിലാണ് ഏറ്റവും കുറവ്. ബജറ്റിന്‍റെ പ്രയോജനം ബി ജെ പി പ്രതീക്ഷിക്കുന്നത് നഗര മണ്ഡലങ്ങളിലാണ്. പോളിംഗ് ശതമാനത്തില്‍ എ എ പിക്കും, ബി ജെ പിക്കും ആത്മവിശ്വാസമാണ്. നിലമെച്ചപ്പെടുമെന്നാണ് കോണ്‍ഗ്രസ് ഉറപ്പിക്കുന്നത്.

സീതം പൂരില്‍ കളളവോട്ട് നടന്നുവെന്ന ആരോപണത്തില്‍ ആം ആദ്മി പാര്‍ട്ടി - ബി ജെ പി പ്രവർത്തകര്‍ ഏറ്റുമുട്ടി. ബി ജെ പി പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തെന്നാരോപിച്ച് മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പൊലീസും തമ്മില്‍ വാക്കേറ്റവുമുണ്ടായി. ചുംബന ആംഗ്യം കാണിച്ചുവെന്ന വനിത വോട്ടറുടെ പരാതിയില്‍ ആപ് എം എല്‍ എ ദിനേഷ് മോഹാനിയക്കെതിരെ പൊലീസ് കേസെടുത്തു. അതേസമയം എട്ടാം തിയതിയാണ് വോട്ടെണ്ണൽ. ബി ജെ പിയുടെ തിരിച്ചവരവാണോ, എ എ പിയുടെ ഭരണത്തുടർച്ചയാണോ ദില്ലി ജനത കരുതി വച്ചിരിക്കുന്നതെന്ന് അന്നറിയാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും
നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും