ക്രിസ്മസ് - പുതുവത്സര ബംപറിലൂടെ 190 കോടിയിൽ അധികമാണ് സംസ്ഥാന സർക്കാരിന് വിറ്റുവരവ്

തിരുവനന്തപുരം: ഇത്തവണയും ക്രിസ്മസ് - പുതുവത്സര ബംപറിലൂടെ ഭാ​ഗ്യം തേടിയെടുത്തുമെന്ന് പ്രതീക്ഷിച്ചത് നിരവധി പേരാണ്. കാത്തുകാത്തിരുന്ന നറുക്കെടുപ്പിന്‍റെ ഫലം പുറത്തുവരുമ്പോൾ 20 കോടിയുടെ ബംപറടിച്ചത് XD 387132 എന്ന നമ്പറിനാണ്. എന്നാൽ സർക്കാർ ഖജനാവിനാണ് ക്രിസ്മസ് - പുതുവത്സര ബംപറടിച്ചതെന്ന് പറഞ്ഞാൽ അത് ഒട്ടും അതിശയോക്തിയാകില്ല. കാരണം കിട്ടിയാൽ കിട്ടിയെന്ന് കരുതി 400 രൂപ മുടക്കി ടിക്കറ്റെടുത്തത് 47 ലക്ഷം പേരാണ്. ഇതിലൂടെ സർക്കാർ ഖജനാവിലേക്ക് എത്തുക കോടികളാണ്.

ഇതാ 20 കോടിയുടെ ഭാ​ഗ്യ നമ്പർ; ക്രിസ്തുമസ് - നവവത്സര ബമ്പർ നറുക്കെടുത്തു, ടിക്കറ്റ് വിറ്റത് കണ്ണൂരില്‍

അൻപത് ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ സംസ്ഥാന ലോട്ടറി വകുപ്പ് അച്ചടിച്ചത്. ഇതിൽ നാല്പത്തി ഏഴ് ലക്ഷത്തി അറുപത്തി അയായിരത്തി അറുന്നൂറ്റി അമ്പത് (47,65,650) ടിക്കറ്റുകളും വിറ്റുപോയി. ഒരു ടിക്കറ്റ് വില 400 രൂപയാണ്. ഇതിലൂടെ 190 കോടിയിൽ അധികമാണ് സംസ്ഥാന സർക്കാരിന് വിറ്റുവരവ് (1,906,260,000). ഇതുകൂടാതെ ടാക്സ് ഇനത്തിലും സർക്കാരിലേക്ക് വരുമാനം ലഭിക്കും.

എന്നാൽ ഈ തുക മുഴുവനായും സർക്കാരിലേക്ക് എത്തില്ല. ഏജൻസി കമ്മീഷൻ, അച്ചടിക്കൂലി, ഭരണപരമായ ചെലവുകൾ, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള തുകയാണ് സർക്കാരിലേക്ക് എത്തുക. കഴിഞ്ഞ വർഷം (2023 - 24) നാൽപ്പത്തി അഞ്ച് ലക്ഷത്തി അറുപത്തി അയായിരത്തി അറുന്നൂറ്റി അമ്പത് ടിക്കറ്റുകളാണ് വിറ്റിരുന്നത്. ഇക്കുറി 2 ലക്ഷത്തിലേറെ ടിക്കറ്റുകൾ വിൽക്കാനായി എന്നതും സർക്കാരിന് നേട്ടം തന്നെ. കഴിഞ്ഞ വർഷം 180 കോടിയിൽ അധികമായിരുന്നു വിറ്റുവരവ്. ഇക്കുറി ആ വകയിൽ തന്നെ 10 കോടി അധികം ഖജനാവിൽ എത്തും.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ ചുവടെ

ഒന്നാം സമ്മാനം [20 കോടി]

XD 387132 (കണ്ണൂർ)

സമാശ്വാസ സമ്മാനം (1,00,000/-)

XA 387132, XB 387132, XC 387132, XE 387132, XG 387132, 

XH 387132, XJ 387132, XK 387132, XL 387132

രണ്ടാം സമ്മാനം (1 കോടി) 

 XG 209286, XC 124583, XK 524144, XE 508599, XH 589440

 XD 578394, XK 289137, XC 173582, XB 325009, XC 515987

XD 370820, XA 571412, XL 386518, XH 301330, XD 566622

XD 367274, XH 340460, XE 481212, XD 239953, XB 289525

മൂന്നാം സമ്മാനം [10 ലക്ഷം]

XA 109817, XB 569602 , XC 539792, XD 368785, XE 511901

XG 202942, XH 125685, XJ 288230, XK 429804, XL 395328

 XA 539783, XB 217932, XC 206936, XD 259720, XE 505979

 XG 237293, XH 268093, XJ 271485, XK 116134, XL 487589

 XA 503487, XB 323999, XC 592098, XD 109272, XE 198040

 XG 313680, XH 546229, XJ 5317559, XK 202537, XL 147802

നാലാം സമ്മാനം (3 ലക്ഷം)

XA 525169, XB 335871, XC 383694, XD 385355, XE 154125

XG 531868, XH 344782, XJ 326049 , XK 581970, XL 325403

XA 461718, XB 337110, XC 335941, XD 361926, XE 109755

 XG 296596, XH 318653, XJ 345819, XK 558472, XL 574660

അഞ്ചാം സമ്മാനം [2 ലക്ഷം]

XA 403986, XB 380509, XC 212702, XD 157876, XE 533528, 
XG 114440, XH 527355, XJ 333002, XK 103722, XL 523970, 
XA 485066, XB 102880, XC 598100, XD 340432, XE 235670, 
XH 523300, XJ 376726, XK 577945, XL 303429

ആറാം സമ്മാനം (5,000/-)

0089 0425 1108 1701 1865 2027 2246 2316
2511 2729 3511 4532 5217 5309 6378 6527
7154 7394 8002 8014 8048 8257 8481 8519
8551 8653 9010 9016 9216 9830

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം