എക്സിറ്റ് പോൾ ഫലം തള്ളി നേതൃത്വം ; ദില്ലിയിൽ ബിജെപിയുടെ ആത്മവിശ്വാസത്തിന് കാരണം ഇതാണ്

Web Desk   | Asianet News
Published : Feb 09, 2020, 10:49 AM ISTUpdated : Mar 22, 2022, 04:31 PM IST
എക്സിറ്റ് പോൾ ഫലം തള്ളി നേതൃത്വം ; ദില്ലിയിൽ ബിജെപിയുടെ ആത്മവിശ്വാസത്തിന് കാരണം ഇതാണ്

Synopsis

നാല് മണിയോടെ ഡാറ്റാ ശേഖരണം അവസാനിപ്പിച്ചാണ് മിക്ക എക്സിറ്റ് പോളുകളും ഫലം പുറത്ത് വിട്ടത്. പോളിംഗ് സമയം തീരുമന്നതിന് മുമ്പുള്ള അവസാന മണിക്കൂറുകളിലാണ് ബിജെപി വോട്ടുകൾ കൂട്ടത്തോടെ ബൂത്തുകളിലേക്ക് എത്തിയതെന്നാണ് വാദം

ദില്ലി: ആം ആദ്മി പാര്‍ട്ടിക്ക് വലിയ ഭൂരിപക്ഷം പ്രവചിച്ച എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി ബിജെപി. പാര്‍ട്ടിക്ക് വലിയ തിരിച്ചടി പ്രവചിച്ച എക്സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ ദില്ലിയിൽ അമിത്ഷായുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേര്‍ന്നിരുന്നു. എംപിമാരും മുതിര്‍ന്ന നേതാക്കളും യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു. നിരാശജനകമായ എക്സിറ്റ് പോൾ ഫലങ്ങൾ പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്തെന്ന് സ്ഥിരീകരിച്ച ശേഷമാണ് അഭിപ്രായ വോട്ട് അന്തിമമല്ലെന്ന പ്രഖ്യാപനവുമായി ബിജെപി വക്താവ് മീനാക്ഷി ലേഖി രംഗത്തെത്തിയത്. 

എക്സിറ്റ് പോൾ ഡാറ്റ ശേഖരണത്തിൽ തന്നെ പിഴവുണ്ടെന്നാണ് ബിജെപി വാദം. നാല് മണിയോടെ ഡാറ്റാ ശേഖരണം അവസാനിപ്പിച്ചാണ് മിക്ക എക്സിറ്റ് പോളുകളും ഫലം പുറത്ത് വിട്ടത്. പോളിംഗ് സമയം തീരുമന്നതിന് മുമ്പുള്ള അവസാന മണിക്കൂറുകളിലാണ് ബിജെപി വോട്ടുകൾ കൂട്ടത്തോടെ ബൂത്തുകളിലേക്ക് എത്തിയതെന്നാണ് പാര്‍ട്ടി വിലയിരുത്തൽ. എക്സിറ്റ് പോൾ ഫലങ്ങളെല്ലാം മറികടന്ന് ബിജെപി ദില്ലിയിൽ സര്‍ക്കാറുണ്ടാക്കുമെന്നാണ് അവകാശവാദം.

തുടര്‍ന്ന് വായിക്കാം: ദില്ലിയിൽ ആംആദ്മി തൂത്തുവാരും, ബിജെപി പിടിച്ചുനിൽക്കും, കോൺഗ്രസ് തകർന്നടിയും: എക്സിറ്റ് പോൾ ഫലങ്ങൾ ഇ...

അതേസമയം വൈകി വോട്ട് ചെയ്യുക എന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പ് നയം ആയിരുന്നില്ലെന്നും വാദമുണ്ട്.  "നിങ്ങളുടെ തീരുമാനം അറിയാം ഫെബ്രുവരി പതിനൊന്നിന് വരുന്നത് ഞെട്ടിക്കുന്ന ഫലമാകുമെന്ന് ഉറപ്പുണ്ട്" എന്ന് വോട്ടെടുപ്പിന്  മുന്പ് പ്രവര്‍ത്തകരോട് പറഞ്ഞ അമിത്ഷാ രാവിലെ പത്തരക്ക് മുമ്പ് തന്നെ കുടുംബ സമേതം എത്തി വോട്ട് രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. 

തുടര്‍ന്ന് വായിക്കാം: പോളിങ് ശതമാനം കുത്തനെ താഴ്ന്നു: എഎപി ക്യാംപിൽ ആശങ്ക, പ്രതീക്ഷയോടെ ബിജെപി...

എക്സിറ്റ് പോളുകൾ എല്ലാം പരാജയമാണെന്ന് ദില്ലി തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന പതിനൊന്നാം തീയതി തെളിയുമെന്ന് ബിജെപി ദില്ലി പ്രസിഡന്റ് മനോജ് തിവാരിയും അഭിപ്രായപ്പെട്ടു. ബിജെപി സർക്കാര് ഭരണത്തിൽ വരുമെന്നും തിവാരി ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. 47 സീറ്റ് ലഭിക്കുമെന്ന തീവാരിയുടെ ട്വീറ്റ് രാഷ്ട്രീയ നിരീക്ഷകരെയും അത്ഭുതപ്പെടുത്തുകയാണ്. 

തുടര്‍ന്ന് വായിക്കാം: വോട്ടിംഗ് മെഷീനുകൾ സ്ട്രോംഗ് റൂമിലെത്തിയില്ലെന്ന് ആംആദ്മി, പോളിംഗ് ഓഫീസർമാർ കൈവശം വച്ചെന്ന് ആരോപണം...
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രതിപക്ഷം കടുപ്പിച്ചതോടെ നടപടികൾ നിർത്തിവച്ച് ഉപരാഷ്ട്രപതി; രാജ്യസഭയിൽ അത്യസാധാരണ സംഭവം; കേന്ദ്ര കാബിനറ്റ് മന്ത്രിമാർ ആരും സഭയിലെത്തിയില്ല
​ഗായകൻ സുബീൻ ​ഗാർ​ഗിന്റെ മരണം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം