തെര‍ഞ്ഞെടുപ്പ് മുന്നിൽ കണ്ട് നിർണായക നീക്കം;18 വയസിന് മുകളിലുള്ള സ്ത്രീകൾക്ക് പ്രതിമാസം 1,000; ദില്ലി മന്ത്രി

Published : Mar 04, 2024, 01:46 PM ISTUpdated : Mar 04, 2024, 01:56 PM IST
തെര‍ഞ്ഞെടുപ്പ് മുന്നിൽ കണ്ട് നിർണായക നീക്കം;18 വയസിന് മുകളിലുള്ള സ്ത്രീകൾക്ക് പ്രതിമാസം 1,000; ദില്ലി മന്ത്രി

Synopsis

18ന് വയസ്സിന് മുകളിലുള്ള സ്ത്രീകളാണ് പദ്ധതിയുടെ ​ഗുണഭോക്താക്കൾ. 2024-25 സാമ്പത്തിക വർഷത്തിൽ പദ്ധതി നിലവിൽ കൊണ്ടുവരുമെന്ന് മന്ത്രി അറിയിച്ചു. തൻ്റെ ബജറ്റ് പ്രസംഗത്തിലാണ് ആതിഷിയുടെ പദ്ധതി പ്രഖ്യാപനം.

ദില്ലി: ലോക്സഭാ തെര‍ഞ്ഞെടുപ്പ് മുന്നിൽ കണ്ട് നിർണായക നീക്കവുമായി ദില്ലിയിലെ അരവിന്ദ് കെജ്രിവാൾ സർക്കാർ. സംസ്ഥാനത്തെ സ്ത്രീകൾക്ക് മുഖ്യമന്ത്രി മഹിളാ സമ്മാൻ യോജനയിലൂടെ പ്രതിമാസം 1000 രൂപ നൽകുമെന്നാണ് ദില്ലി സർക്കാരിന്റെ പ്രഖ്യാപനം. ധനകാര്യ മന്ത്രിയായ ആതിഷിയാണ് സ്ത്രീകൾക്ക് 1000 രൂപ വിതരണം ചെയ്യുന്ന പദ്ധതി പ്രഖ്യാപിച്ചത്. മന്ത്രിയുടെ കന്നി ബജറ്റ് പ്രസംഗത്തിലാണ് പ്രസംഗം. 

18ന് വയസ്സിന് മുകളിലുള്ള സ്ത്രീകളാണ് പദ്ധതിയുടെ ​ഗുണഭോക്താക്കൾ. 2024-25 സാമ്പത്തിക വർഷത്തിൽ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി ആതിഷി അറിയിച്ചു. തൻ്റെ ബജറ്റ് പ്രസംഗത്തിലാണ് ആതിഷിയുടെ പദ്ധതി പ്രഖ്യാപനം. 18 വയസോ അതിൽ കൂടുതലോ പ്രായമുള്ള എല്ലാ സ്ത്രീകൾക്കും കെജ്‌രിവാൾ സർക്കാർ പ്രതിമാസം 1,000 രൂപ നൽകും. മുഖ്യമന്ത്രി മഹിളാ സമ്മാൻ യോജന പ്രകാരമാണ് സ്ത്രീകൾക്ക് ഈ ആനുകൂല്യം നൽകുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു. 2024-25 സാമ്പത്തിക വർഷത്തേക്കുള്ള 76,000 കോടി രൂപയുടെ ബജറ്റ് ആണ് ഇന്ന് ദില്ലി നിയമസഭയിൽ ആതിഷി അവതരിപ്പിച്ചത്. 'രാമരാജ്യ' സ്വപ്നം സാക്ഷാത്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ബജറ്റ് അവതരണത്തിനിടെ മന്ത്രി പറഞ്ഞു. 

കാട്ടാന ആക്രമണത്തിൽ മരണം: കോതമംഗലത്ത് മൃതദേഹവുമായി നടുറോഡിൽ വൻ പ്രതിഷേധം; സംഘര്‍ഷാവസ്ഥ

പിസി ജോര്‍ജ്ജിന്റെ പ്രസ്താവന അനിലിന് വോട്ടാവും, നടപടി ചോദിച്ച് വാങ്ങും: തുറന്നടിച്ച് തുഷാര്‍ വെള്ളാപ്പള്ളി

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

തിരുപ്പരങ്കുണ്ട്രം ദീപം തെളിക്കൽ വിവാദം; 'വിഭജനത്തിന് ശ്രമിച്ചാൽ തല്ലിയോടിക്കും', ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സ്റ്റാലിൻ
ഗായകൻ സുബീൻ ഗാർഗിന്റെ മരണം: കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് അസം പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം