
ദില്ലി: മുണ്ട്കയില്‍ (Mundka Fire) തീപിടിച്ച കെട്ടിടത്തിന്‍റെ ഉടമ മനീഷ് ലാക്കറെ അറസ്റ്റില്‍. തീപിടുത്തത്തിന് പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു. മുണ്ട്കാ തീപിടുത്തത്തിൽ മരിച്ച എഴ് പേരെയാണ് തിരിച്ചറിഞ്ഞത്. ഏഴുപേരും മുണ്ട്കാ സ്വദേശികളാണ്. മറ്റുള്ളവരെ തിരിച്ചറിയാനായി ഡിഎൻഎ പരിശോധന നടത്താനാണ് തീരുമാനം. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തീപിടുത്തത്തില്‍ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം സഹായധനം നൽകുമെന്നും അറിയിച്ചു. ഇതുവരെ 29 പേരെ കാണാതായതായി പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. ബന്ധുക്കള്‍ സംഭവസ്ഥലത്തും ആശുപത്രികളിലും ഉറ്റവരെ കണ്ടെത്താനായുള്ള ശ്രമത്തിലാണ്. തീപിടുത്തവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ കമ്പനി ഉടമകളെ ചോദ്യം ചെയ്ത് വരികയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam