
ദില്ലി: കോൺഗ്രസ് ചിന്തൻ ശിബരത്തിൽ നിർണ്ണായകമായ ഉദയ്പൂർ പ്രഖ്യാപനം ഇന്നുണ്ടാകും. കോൺഗ്രസിന്റെ ഭാവി രാഷ്ട്രീയ നിലപാടും, സംഘടനയുടെ അജണ്ടയും ഇന്ന് പ്രഖ്യാപിക്കും. നേതൃമാറ്റം പരിഗണിക്കപ്പെടുമ്പോഴും അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിൽ നിന്നുള്ള അംഗമെത്തണമെന്ന നിലയിൽ തന്നെയാണ് ചര്‍ച്ചകൾ പുരോഗമിക്കുന്നത്. പുതിയ അധ്യക്ഷനായി രാഹുല്‍ ഗാന്ധി എത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇത്തരം ചര്‍ച്ചകളില്‍ രാഹുല്‍ ഗാന്ധി അതൃപ്തനാണ്. സംഘടനാ ശാക്തീകരണ ചർച്ചകൾ തുടരട്ടെയെന്ന നിലപാടാണ് രാഹുൽ പ്രകടിപ്പിച്ചതെന്നാണ് വിവരം. അത്തരത്തിൽ അധ്യക്ഷ സ്ഥാനത്തേക്കില്ലെന്നതിൽ രാഹുലിന്റെ ഭാഗത്ത് നിന്നും കടുംപിടിത്തമുണ്ടായാൽ പ്രിയങ്കാ ഗാന്ധിയെ പരിഗണിക്കണമെന്ന ചര്‍ച്ചകളാണ് ചിന്തൻ ശിബിരത്തിൽ നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.
Chintan Shivir : 'അധ്യക്ഷനായി രാഹുൽ തിരിച്ചെത്തണം'; ആവശ്യവുമായി കേരള എംപിമാർ
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാൻ പ്രിയങ്കാ ഗാന്ധി യോഗ്യയാണെന്ന് ചിന്തൻ ശിബിരത്തിൽ അഭിപ്രായമുയര്‍ന്നു. പാര്‍ട്ടിയുടെ കൂടുതൽ ഉത്തരവാദിത്തങ്ങൾ പ്രിയങ്കക്ക് നൽകണമെന്നാണ് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നത്. ഉത്തർപ്രദേശിൽ മാത്രമായി ഒതുക്കാതെ ദേശീയ തലത്തിൽ പ്രിയങ്കക്ക് ഭാരവാഹിത്വം നൽകണമെന്നും നേതാക്കൾ അഭിപ്രായപ്പെടുന്നു. നേരത്തെ യുപിയിലും മറ്റും നടന്ന പ്രശ്നങ്ങളിൽ പ്രിയങ്ക നടത്തിയ ഇടപെടലുകൾ ദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു. ഇതടക്കമുയര്‍ത്തിയാണ് പ്രിയങ്കാ ഗാന്ധിയെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന അഭിപ്രായമുയര്‍ന്നത്. ചിന്തൻ ശിബിരത്തിൽ നേതൃമാറ്റ ആവശ്യമുയരുമ്പോഴും അധ്യക്ഷ പദവിയിലേക്ക് രാഹുൽ, പ്രിയങ്ക, സോണിയ ത്രയങ്ങളിൽ ഒതുങ്ങിയ ചര്‍ച്ചകൾ മാത്രമാണ് നടക്കുന്നതെന്നത് ശ്രദ്ധേയമാണ്.
അതേ സമയം, കഠിനാധ്വാനം ചെയ്തിട്ടും ഫലമുണ്ടാകാതെ പോയതിന്റെ നിരാശയിലാണ് പ്രിയങ്കാ ഗാന്ധി. ഉത്തർപ്രദേശിൽ കഠിനാധ്വാനം ചെയ്തിട്ടും പ്രയോജനമുണ്ടായില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പാർട്ടിയുടെ പൂർണ്ണ പിന്തുണ കിട്ടിയില്ലെന്നും ചിന്തൻ ശിബിരത്തിൽ പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടു. നഷ്ടപ്പെട്ട വോട്ട് ബാങ്ക് തിരികെ കൊണ്ടുവരാൻ വലിയ ശ്രമം വേണ്ടിവരുമെന്നും പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലെ പ്രകടനങ്ങളും യോഗത്തിൽ ചര്‍ച്ചയായി. വരുന്ന നിയമസഭ തെരഞ്ഞെടുപ്പുകൾ നിർണ്ണായകമാണെന്നും ഇനിയും കോൺഗ്രസ് മോശമായാൽ 2024 പ്രതീക്ഷിക്കേണ്ടെന്നുമാണ് മധ്യപ്രദേശ്, രാജസ്ഥാൻ പ്രതിനിധികൾ ഓര്‍മ്മിപ്പിക്കുന്നത്.
<
ഗുഡ് ബൈ, ഗുഡ് ലക്ക് കോൺഗ്രസ്; ചിന്താ ശിബിറിനിടെ പാർട്ടി വിട്ട് പഞ്ചാബ് മുൻ അധ്യക്ഷൻ
നിർണ്ണായകമായ ഉദയ്പൂർ പ്രഖ്യാപനം ഇന്ന്
കോൺഗ്രസ് ചിന്തൻ ശിബരത്തിൽ നിർണ്ണായകമായ ഉദയ്പൂർ പ്രഖ്യാപനം ഇന്ന്. ഭാവി രാഷ്ട്രീയ നിലപാടും, സംഘടനയുടെ അജണ്ടയും ഇന്ന് പ്രഖ്യാപിക്കും. ചിന്തൻ ശിബിരവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ആറ് സമിതികളുടെ അധ്യക്ഷമാരുമായി സമാപന ദിവസമായ ഇന്ന് സോണിയ ഗാന്ധി വീണ്ടും ചർച്ച നടത്തും. തുടർന്ന് കരട് പ്രമേയമങ്ങൾ ഉച്ചക്ക് മുൻപ് ചേരുന്ന പ്രവർത്തക സമിതി വിലയിരുത്തി അന്തിമ രൂപമാക്കും. പ്രവർത്തക സമിതിയെ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യും. പിന്നീട് തീരുമാനങ്ങൾ ഉദയ്പൂർ പ്രഖ്യാപനമായി പരസ്യപ്പെടുത്തും.
Chintan Shivir : കോൺഗ്രസ് ചിന്തൻ ശിബിരത്തിന് ഇന്ന് തുടക്കം; രാഹുൽ അധ്യക്ഷനാകണമെന്ന് നേതാക്കൾ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam