
ദില്ലി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇളവുകളിൽ പിടിമുറക്കി ദില്ലി സർക്കാർ. കൊവിഡ് വീണ്ടും പടരുന്ന സാഹചര്യത്തിൽ ദില്ലിയിൽ വിവാഹത്തിന് അൻപത് പേർ മാത്രമാക്കി ചുരുക്കി സർക്കാർ ഉത്തരവിറക്കി. നേരത്തെ വിവാഹചടങ്ങുകൾക്ക് 200 പേർക്ക് പങ്കെടുക്കുന്നതിന് അനുമതി നൽകിയിരുന്നു. നിലവിലെ കൊവിഡ് സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ ഉത്തരവ് കർശനമായി നടപ്പാക്കാനാണ് നിർദ്ദേശം.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ പുതിയ ഉത്തരവിറക്കിയത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നാളെ ദില്ലിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ സർവ്വകക്ഷി യോഗം വിളിച്ചു. മുഖ്യമന്ത്രിക്കെതിരെ ബിജെപി വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.
രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം കുറയുമ്പോഴും ദില്ലിയിൽ സാഹചര്യം അതിരൂക്ഷമാണ്. രണ്ടാഴ്ച്ചക്കിടെ ഒരു ലക്ഷത്തിലേറെ പുതിയ കേസുകളാണ് രാജ്യതലസ്ഥാനത്ത് സ്ഥിരീകരിച്ചത്. പതിനാറ് ദിവസത്തിനിടെ 103,093 രോഗികളാണ് പുതിയതായി ദില്ലിയിലുണ്ടായത്, 1,202 പേർ മരണത്തിന് കീഴടങ്ങി. ഉത്സവ ആഘോഷങ്ങളും ശൈത്യവും അന്തരീക്ഷ മലനീകരണവും അതിതീവ്ര അവസ്ഥയിലേക്കാണ് ദില്ലിയെ തള്ളിവിട്ടത്. 10 ലക്ഷം പേരിൽ 29,148.08 പേർ സംസ്ഥാനത്ത് രോഗികളാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam