'അവര്‍ സാവര്‍ക്കറെപ്പറ്റി പഠിപ്പിക്കട്ടേ, നമുക്ക് അംബേദ്ക്കറെപ്പറ്റി പഠിക്കാം'; സിലബസില്‍ അംബേദ്ക്കറെ കുറിച്ച് ഉള്‍പ്പെടുത്തുമെന്ന് കെജ്രിവാള്‍

By Web TeamFirst Published Jun 1, 2019, 12:43 PM IST
Highlights

അതേസമയം 'അവര്‍ സവര്‍ക്കറെക്കുറിച്ച് പഠിപ്പിക്കട്ടെ; നമുക്ക് അംബേദ്ക്കറെ കുറിച്ച് പഠിപ്പിക്കാം' എന്നായിരുന്നു തീരുമാനത്തെകുറിച്ച് ദില്ലി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ പ്രതികരണം.
 

ദില്ലി: സ്കൂൾ സിലബസിൽ ഡോക്ടർ ബി ആര്‍ അംബേദ്ക്കറെ കുറിച്ചുള്ള പാഠഭാ​ഗങ്ങൾ ഉൾപ്പെടുത്തുമെന്ന് ദില്ലി സർക്കാർ. ദില്ലി സാമൂഹികക്ഷേമ മന്ത്രി രാജേന്ദ്ര പല്‍ഗൗതം ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.  അംബേദ്ക്കറുടെ ജീവിതം, പോരാട്ടം, നേരിടേണ്ടി വന്ന വിവേചനങ്ങൾ, അദ്ദേഹത്തിന്റെ നേട്ടങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള സിലബസ് എത്രയും വേ​ഗം പുറത്തിറക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇതിന് വേണ്ടി പാനല്‍ രൂപീകരിച്ചു കഴിഞ്ഞുവെന്നും രാജേന്ദ്ര പല്‍ഗൗതം പറഞ്ഞു. അതേസമയം 'അവര്‍ സവര്‍ക്കറെക്കുറിച്ച് പഠിപ്പിക്കട്ടെ; നമുക്ക് അംബേദ്ക്കറെ കുറിച്ച് പഠിപ്പിക്കാം' എന്നായിരുന്നു തീരുമാനത്തെകുറിച്ച് ദില്ലി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ പ്രതികരണം.

दिल्ली सरकार पहल करते हुए जल्द ही पाठ्यक्रमों में बाबासाहेब अम्बेडकर के जीवन चरित्र, उनके संघर्ष, भेदभाव और सामाजिक आंदोलन को शामिल करेगी। https://t.co/S8QhhODf9p

— Rajendra Pal Gautam (@AdvRajendraPal)
click me!