2ജി സ്പെക്ട്രം അഴിമതി കേസ്: മുൻ ടെലികോം മന്ത്രി എ രാജയ്ക്കും കനിമൊഴിക്കും ദില്ലി ഹൈക്കോടതിയിൽ തിരിച്ചടി

Published : Mar 22, 2024, 02:22 PM ISTUpdated : Mar 22, 2024, 02:26 PM IST
2ജി സ്പെക്ട്രം അഴിമതി കേസ്: മുൻ ടെലികോം മന്ത്രി എ രാജയ്ക്കും കനിമൊഴിക്കും ദില്ലി ഹൈക്കോടതിയിൽ തിരിച്ചടി

Synopsis

അപ്പീല്‍ നിലനില്‍ക്കുമെന്ന് ജസ്റ്റിസ് ദിനേഷ് കുമാര്‍ ശര്‍മ പറഞ്ഞു. വിശദമായ പരിശോധന ആവശ്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടു

ദില്ലി: 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ മുൻ ടെലികോം മന്ത്രി എ രാജ, ഡിഎംകെ നേതാവ് കനിമൊഴിക്കും  തിരിച്ചടി. കേസില്‍ ഇരുവരേയും വിചാരണക്കോടതി കുറ്റവിമുക്തരാക്കിയ നടപടി ചോദ്യം ചെയ്തുള്ള സിബിഐയുടെ അപ്പീൽ ദില്ലി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കേസില്‍ പ്രതികളായ യുപിഎ കാലത്തെ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയും  ഹർജിയില്‍ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്. 2017 ഡിസംബറിലാണ് പ്രത്യേക കോടതി എ രാജയെയും കനിമൊഴിയെയും ഉദ്യോഗസ്ഥരെയും കുറ്റവിമുക്തരാക്കി വിധി പറഞ്ഞത്. ഇതിനെതിരെ 2018ല്‍ തന്നെ സിബിഐ അപ്പീല്‍ നല്‍കിയിരുന്നു. അപ്പീല്‍ നിലനില്‍ക്കുമെന്ന് ജസ്റ്റിസ് ദിനേഷ് കുമാര്‍ ശര്‍മ പറഞ്ഞു. വിശദമായ പരിശോധന ആവശ്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. മെയ് 28ന് അപ്പീലില്‍ കോടതി വാദം കേള്‍ക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

PREV
click me!

Recommended Stories

ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും
ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?