ടിഎം കൃഷ്ണയ്ക്ക് മദ്രാസ് മ്യൂസിക് അക്കാദമി പുരസ്‌കാരം നല്‍കുന്നതിലെ പ്രതിഷേധം നേരിട്ട് ഏറ്റെടുത്ത് ബിജെപി

Published : Mar 22, 2024, 01:52 PM ISTUpdated : Mar 22, 2024, 01:58 PM IST
ടിഎം കൃഷ്ണയ്ക്ക് മദ്രാസ് മ്യൂസിക് അക്കാദമി പുരസ്‌കാരം നല്‍കുന്നതിലെ പ്രതിഷേധം നേരിട്ട് ഏറ്റെടുത്ത് ബിജെപി

Synopsis

കൃഷ്ണയെ ആദരിക്കുന്നത് അക്കാദമിയുടെ പവിത്രത തകർക്കാൻ ഉള്ള ശ്രമം എന്നും വെറുപ്പും വിഭജനവും കർണാടക സംഗീതത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും അണ്ണാമലൈ പറഞ്ഞു. 

ചെന്നൈ: സംഗീതജ്ഞൻ ടിഎം കൃഷ്ണയ്ക്ക് മദ്രാസ് മ്യൂസിക് അക്കാദമി പുരസ്‌കാരം നൽകുന്നതിനെതിരായ പ്രതിഷേധം നേരിട്ട്  ഏറ്റെടുത്ത് ബിജെപി. ടിഎം കൃഷ്ണയ്ക്ക് പുരസ്കാരം നല്‍കുന്നതില്‍ പ്രതിഷേധിച്ച് രാജിവച്ച സംഗീതജ്ഞർക്ക് പിന്തുണ അറിയിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ.

ഇതോടെയാണ് ടിഎം കൃഷ്ണയ്ക്കെതിരെ ബിജെപി നേരിട്ട് തന്നെ രംഗത്തെത്തുന്നത്. നേരത്തെ ടിഎം കൃഷ്ണയ്ക്ക് പുരസ്കാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് ബിജെപി ചായ്‍വുള്ള സംഗീതജ്ഞര്‍ മാത്രമാണ് പ്രതിഷേധിച്ചിരുന്നത്.

കൃഷ്ണയെ ആദരിക്കുന്നത് അക്കാദമിയുടെ പവിത്രത തകർക്കാൻ ഉള്ള ശ്രമം എന്നും വെറുപ്പും വിഭജനവും കർണാടക സംഗീതത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും അണ്ണാമലൈ പറഞ്ഞു. 

സാമൂഹ്യ പരിഷ്കാർത്താവ് പെരിയാറിനെ മഹത്വവത്കരിക്കുകയും ബ്രാഹ്മണരുടെ വംശഹത്യക്ക് ആഹ്വാനം ചെയ്യുകയും ചെയ്തുവെന്നാണ് കൃഷ്ണയ്ക്ക് എതിരായ ബിജെപി വിമര്‍ശനം.ഇങ്ങനെയൊരു വ്യക്തിയെ ആദരിക്കുന്നത് ധര്‍മ്മത്തിന് എതിരാകുമെന്നാണ് ബിജെപി‍ ചായ്‍വുള്ള സംഗീതജ്ഞരുടെ നിലപാട്.

Also Read:- കേരളത്തിനെതിരായ ശോഭ കരന്തലജെയുടെ വിവാദ പരാമര്‍ശം; പൊലീസ് നിയമോപദേശം തേടും

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'