രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രതയെ ബാധിക്കാത്ത സ്വർണ്ണക്കടത്ത് ഭീകരപ്രവര്‍ത്തനമല്ലെന്ന് ദില്ലി ഹൈക്കോടതി

Published : Jun 03, 2022, 08:33 PM IST
 രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രതയെ ബാധിക്കാത്ത സ്വർണ്ണക്കടത്ത് ഭീകരപ്രവര്‍ത്തനമല്ലെന്ന് ദില്ലി ഹൈക്കോടതി

Synopsis

യുഎപിഎ പ്രകാരം ഭീകരപ്രവർത്തനത്തിനുള്ള വകുപ്പുകളും ചുമത്താനാകില്ലെന്നും കോടതി വ്യക്തമാക്കി. സ്വർണ്ണക്കടത്ത് കേസിൽ 9 പ്രതികൾക്ക് ജാമ്യം നൽകി കൊണ്ടാണ് ദില്ലി ഹൈക്കോടതി പരാമർശം. ഭീകരവാദത്തിനു പണം കണ്ടെത്താനാണ് പ്രതികൾ  സ്വർണ്ണം കടത്തിയതെന്ന എൻഐഎ വാദം കോടതി തള്ളി.   

ദില്ലി: രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രതയോ സാമ്പത്തിക സ്ഥിരതയോ ബാധിക്കാത്ത സ്വർണ്ണക്കടത്ത് കേസുകളെ ഭീകരപ്രവർത്തനമായി കാണാനാകില്ലെന്ന് ദില്ലി ഹൈക്കോടതി. യുഎപിഎ പ്രകാരം ഭീകരപ്രവർത്തനത്തിനുള്ള വകുപ്പുകളും ചുമത്താനാകില്ലെന്നും കോടതി വ്യക്തമാക്കി. 

സ്വർണ്ണക്കടത്ത് കേസിൽ 9 പ്രതികൾക്ക് ജാമ്യം നൽകി കൊണ്ടാണ് ദില്ലി ഹൈക്കോടതി പരാമർശം. ഭീകരവാദത്തിനു പണം കണ്ടെത്താനാണ് പ്രതികൾ  സ്വർണ്ണം കടത്തിയതെന്ന എൻഐഎ വാദം കോടതി തള്ളി. 

Read Also: ഹൈദരാബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി  കൂട്ടബലാത്സംഗത്തിനിരയായി; അന്വേഷണം എംഎല്‍എ പുത്രനിലേക്കും

ഹൈദരാബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആഡംബര കാറില്‍  കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഉന്നതരിലേക്ക് അന്വേഷണം നീളുന്നു. എംഎൽഎയുടെ മകൻ ഉൾപ്പടെ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് ആൺകുട്ടികളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. ഉന്നത സ്വാധീനമുള്ള പ്രതികളുടെ മാതാപിതാക്കള്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്.

കഴിഞ്ഞ മാസം  28 ന്  രാത്രി സുഹൃത്തുക്കളുമൊത്ത് പാർട്ടി കഴിഞ്ഞ്  മടങ്ങുകയായിരുന്ന പെണ്‍കുട്ടിയാണ്  കൂട്ട ബലാത്സംഗത്തിന് ഇരയായത്. സുഹൃത്തുക്കള്‍ പോയതിന് പിന്നാലെ പെണ്‍കുട്ടി ഒറ്റയ്ക്കായ  തക്കം  നോക്കി ബെന്‍സ് കാറില്‍ എത്തിയ അഞ്ചംഗ സംഘം  ലിഫ്റ്റ്  വാഗ്ദാനം  ചെയ്ത്   കാറിൽ കയറ്റുകയായിരുന്നു . തുടർന്ന് ആളൊഴിഞ്ഞ  പ്രദേശത്തേക്ക് കൊണ്ട്  പോയി  പീഡിപ്പിച്ചു.പെൺകുട്ടിയുടെ ദേഹത്തെ മുറിവുകളും പെരുമാറ്റത്തിലെ അസ്വാഭാവികതയും  ശ്രദ്ധയില്‍ പെട്ട  മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

രാഷ്ട്രീയ സമുദായ രംഗത്ത് ഉന്നത സ്വാധീനമുള്ളവരുടെ മക്കളാണ് അഞ്ച് പേരും. എഐഎംഐഎം എംഎല്‍എയുടെ മകനും , ന്യൂനപക്ഷ കമ്മീഷന്‍ ബോര്‍ഡ് അംഗത്തിന്‍റെ മകനും സംഘത്തിലുണ്ടെന്ന് ബിജെപി ആരോപിച്ചു. മറ്റ് മൂന്ന് പേര്‍ ഹൈദരാബാദിലെ ബിസിനസ്സുകാരുടെ മക്കളാണ്. പ്രതികളെല്ലാം  പതിനെട്ട്  വയസ്സിൽ താഴെയുള്ളവരാണ് .

പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍  പീഡനം  നടന്ന ആഡംബര കാറ്  പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ച് പേരെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്. പ്രാഥമിക അന്വേഷണത്തില്‍ എംഎല്‍എയുടെ മകന് കേസില്‍ ബന്ധമില്ലെന്നാണ് പൊലീസ് നിലപാട്. എന്നാല്‍ എംഎല്‍എയുടെ മകനും സംഘത്തിനുമൊപ്പം പെണ്‍കുട്ടി നടന്നുപോകുന്നതിന്‍റെ സിസടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.  പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി  ബിജെപി ഉൾപ്പെടെയുള്ള  കക്ഷികൾ ആരോപിച്ചു.


 

PREV
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
ഇൻഡിഗോ വിമാന പ്രതിസന്ധി; അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം, സമിതിയിൽ നാലംഗ ഉദ്യോഗസ്ഥർ