വാക്സീൻ വിതരണം: കേന്ദ്രസർക്കാരിന് ദില്ലി ഹൈക്കോടതിയുടെ വിമർശനം

Published : Apr 20, 2021, 05:48 PM ISTUpdated : Apr 20, 2021, 05:51 PM IST
വാക്സീൻ വിതരണം: കേന്ദ്രസർക്കാരിന് ദില്ലി ഹൈക്കോടതിയുടെ വിമർശനം

Synopsis

വാക്സീൻ വില നിശ്ചയിക്കാനുള്ള അധികാരം കമ്പനികൾക്കും ഇടനിലക്കാർക്കും പുതിയ നയത്തിലൂടെ സർക്കാർ നല്കിയെന്ന ആരോപണം ശക്തമാകുകയാണ്. വാക്സീൻ ലഭ്യത ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ച യോഗം ദില്ലിയിൽ തുടങ്ങി.

ദില്ലി: വാക്സീൻ വിതരണത്തിൽ കേന്ദ്രസർക്കാരിന് ദില്ലി ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ആസൂത്രണത്തിലെ പിഴവ് ജനങ്ങളുടെ കൈയ്യിൽ രക്തം പുരളാൻ ഇടയാക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വാക്സീൻ വില നിശ്ചയിക്കാനുള്ള അധികാരം കമ്പനികൾക്കും ഇടനിലക്കാർക്കും പുതിയ നയത്തിലൂടെ സർക്കാർ നൽകിയെന്ന ആരോപണം ശക്തമാകുകയാണ്. 

പതിനെട്ട് വയസ്സിനു മുകളിലുള്ള എല്ലാവർക്കും വാക്സീൻ, കമ്പനികൾക്ക് വാക്സീൻ പൊതുവിപണിയിൽ വിറ്റഴിക്കാം തുടങ്ങിയ കേന്ദ്ര സർക്കാരിന്റെ പുതിയ നയം പ്രഖ്യാപിച്ചതിനു ശേഷമാണ് ദില്ലി ഹൈക്കോടതിയിൽ നിന്ന് രൂക്ഷ വിമർശനം ഏറ്റുവാങ്ങിയത്.

18 വയസിനു മുകളിലുള്ളവർക്ക് വാക്സീൻ നൽകാൻ എന്തിന് പത്തുദിവസം കാത്തിരിക്കണമെന്നാണ് ചോദ്യം. അമേരിക്കയിലും മറ്റും യുവാക്കൾക്ക് ഇത് നൽകിക്കഴിഞ്ഞു.  44 ലക്ഷം ഡോസ് വാക്സിൻ പാഴാക്കി എന്ന റിപ്പോർട്ട് ആസൂത്രണത്തിലെ പിഴവിന്റെ തെളിവാണ്. വാക്സീൻ ദൗലഭ്യം ഉണ്ടോ എന്ന് ചോദിച്ച കോടതി ഈ സമീപനം ജനങ്ങളുടെ കൈയ്യിൽ രക്തം പുരളാൻ ഇടയാക്കുമെന്ന മുന്നറിയിപ്പും നല്കി. 

വാക്സിനേഷന്റെ കാര്യത്തിൽ കേന്ദ്രം കൈകഴുകുന്നു എന്നാണ് പ്രതിപക്ഷ ആരോപണം. വിപണിയിൽ ഇറക്കുന്ന ഇന്ത്യൻ മരുന്നിനും വിദേശമുരുന്നിനും ആര് വില നിർണ്ണയിക്കും. ഇത് കമ്പനികൾക്കും ഇടനിലക്കാർക്കും കൈമാറുന്നു എന്നും പ്രതിപക്ഷ ആരോപിക്കുന്നു. സർക്കാർ കമ്പനകളിൽ നിന്ന് വാങ്ങുന്ന വിലയ്ക്ക് പൊതുവിപണിയിൽ ഇത് ലഭ്യമാക്കണമെന്നാണ് ആവശ്യം.

വാക്സീൻ ലഭ്യതയെക്കുറിച്ചുള്ള ആരോപണം ശരിയല്ലെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ കേന്ദ്ര മന്ത്രിസഭ യോഗത്തിനു ശേഷം പറഞ്ഞു. ജൂലൈ ആകുന്നതോടെ മുപ്പത് കോടി വാക്സീൻ ഡോസ് എങ്കിലും ഉറപ്പാക്കുകയാണ് ലക്ഷ്യം. വിദേശ വാക്സീനുകളുടെ 16 ശതമാനം വരെയുള്ള ഇറക്കുമതി തീരുവ സർക്കാർ എടുത്തു കളയാനാണ് സാധ്യത.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത
288ൽ 207 സീറ്റുകളും സ്വന്തമാക്കി ബിജെപി സഖ്യത്തിന്‍റെ തേരോട്ടം, എംവിഎക്ക് ലഭിച്ചത് വെറും 44 സീറ്റ്, ബിജെപി നിങ്ങളെ വിഴുങ്ങുമെന്ന് കോൺ​ഗ്രസ്