സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും; ഉത്തരവിട്ട് ദില്ലി ഹൈക്കോടതി, കോടതിക്ക് നന്ദിയറിയിച്ച് ഗീതാഞ്ജലി ആംഗ്മോ

Published : Jul 21, 2026, 03:07 PM IST
Sonam Wangchuk

Synopsis

സിജെപി സമരത്തിന് പിന്തുണച്ച സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്കിനെ ദില്ലി ഹൈക്കോടതി ഉത്തരവ് പ്രകാരം ആശുപത്രിയിലേക്ക് മാറ്റും

ദില്ലി: സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ദില്ലി ഹൈക്കോടതി ഉത്തരവ്. സോനത്തെ ഏത് ആശുപത്രിയിലേക്ക് മാറ്റിയാലും കുഴപ്പമില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. നിലവിൽ സോനത്തെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റുവാണ് തീരുമാനം. സംഭവത്തിൽ കോടതിക്ക് നന്ദിയറിയിച്ച് സോനം വാങ്ങ്ചുക്കിൻ്റെ ഭാര്യ ഗീതാഞ്ജലി ആംഗ്മോ രം​ഗത്തെത്തി. സോനത്തിൻ്റെ ആരോ​ഗ്യാവസ്ഥ ചൂണ്ടിക്കാട്ടി ഗീതാഞ്ജലി ആംഗ്മോയാണ് കോടതിയെ സമീപിച്ചത്.

അതേസമയം, സിജെപി സമരത്തിനിടെ ഇന്നലെ ഉണ്ടായ സംഘർഷത്തിൽ 70 പേരെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘർഷത്തിൽ പൊതുമുതൽ നശിപ്പിക്കൽ അടക്കം വകുപ്പുകൾ ചുമത്തി കേസെടുത്തു. 5 ഐപിഎസുകാർ ഉൾപ്പെടെ 118 പൊലീസുകാർക്ക് പരിക്കേറ്റെന്നും പൊലീസ് പറയുന്നു. പരിക്കേറ്റവരിൽ സെപ്ഷ്യൽ കമ്മീഷണറും ഡിസിപിമാരും ഉൾപ്പെടും. സമരക്കാർ 20 വാഹനങ്ങളും നശിപ്പിച്ചുവെന്ന് പൊലീസ് പറയുന്നു. രാത്രിയോടെ സമരവേദിയിലേക്ക് തിരിച്ചെത്തിയ സിജെപി പ്രവർത്തകരെ എങ്ങനെ നേരിടണമെന്ന് ദില്ലി പൊലീസ് ചർച്ച ചെയ്തു. അതേസമയം, രാത്രിയോടെ സമരവേദിയിലേക്ക് തിരിച്ചെത്തിയ സിജെപി പ്രവർത്തകർ സമരം തുടരുകയാണ്. പാർലമെന്റിലേക്ക് വീണ്ടും മാർച്ച് നടത്തുമെന്നും സിജെപി അറിയിച്ചു. ഇത് സംബന്ധിച്ച് തീരുമാനം ഉടൻ പ്രഖ്യാപിക്കും. ദില്ലി പൊലീസ് അടിച്ചു തകർത്ത സമരവേദി സിജെപി പ്രവര്‍ത്തകര്‍ ശുചീകരിച്ചു. വീണ്ടും സമരപ്പന്തൽ അടക്കം കെട്ടാൻ പ്രവർത്തകർ ഒരുങ്ങുന്നു.

സമരപ്പന്തലായ ജന്തർമന്ദറിൽ നിന്ന് സമരക്കാരെ പൊലീസ് അടിച്ചോടിച്ചിരുന്നു. സോനം വാങ് ചുക്ക് അടക്കമുള്ളവർ സമരം ചെയ്ത വേദിയാണ് പൊലീസ് പൊളിച്ചുമാറ്റിയത്. ലാത്തി ചാർജ്ജ് നടത്തിയും ടിയർ ​ഗ്യാസ് പ്രയോ​ഗിച്ചുമാണ് സമരക്കാരെ മാറ്റിയത്. സമരപ്പന്തലിലെ ഷീറ്റുകളടക്കം പൊളിച്ചുമാറ്റി. പ്രദേശമാകെ ദ്രുതകർമ സേനയെയും വിന്യസിച്ചു. അതേസമയം, ന​ഗരത്തിൽ സമരം ശക്തിപ്പെട്ടതോടെ തലസ്ഥാന ന​ഗരത്തിൽ സംഘർഷമുണ്ടായി. ജന്തർ മന്തറിൽ വീണ്ടും സംഘർഷമുണ്ടാകുകയും സമരക്കാർ പാർലമെന്റിലേക്ക് നീങ്ങാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ, ബാരിക്കേഡ് ഉപയോ​ഗിച്ച് പൊലീസ് സമരക്കാരുടെ നീക്കം തടഞ്ഞു. അഭിജിത് ദീപ്കെയുടെ നേതൃത്വത്തിലാണ് മാർച്ച്. പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ടിയർ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. പാർലമെൻറ് മന്ദിരത്തിനടുത്തും പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജന്തർ മന്തറിലേക്ക് നൂറു കണക്കിന് ഭക്ഷണ പൊതികളെത്തുന്നു; 'പാറ്റ'കളുടെ സമരത്തിന് വേറിട്ട പിന്തുണ
'അടിക്കാൻ' വന്നവർക്ക് പണി കൊടുത്ത് പുള്ളിപ്പുലി, വഴി തെറ്റി എത്തിയത് മദ്യ ഷോപ്പിൽ, ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്