നിങ്ങളുടെ 'സന്ദേശം ' ലഭിച്ചു; സഹായിയുടെ മരണത്തില്‍ രാഹുലിനെതിരെ ഒളിയമ്പെയ്ത് സ്മൃതി ഇറാനി

By Web TeamFirst Published May 27, 2019, 11:05 AM IST
Highlights

ആചാരങ്ങള്‍ തെറ്റിച്ച് സ്മൃതി ഇറാനി സുരേന്ദ്ര സിങ്ങിന്‍റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുകയും ശവമഞ്ചം ചുമക്കുകയും ചെയ്തിരുന്നു. 

ദില്ലി: സഹായിയുടെ മരണത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഒളിയമ്പെയ്ത് സ്മൃതി ഇറാനി. മെയ് 23ന് അമേത്തിയെ സ്നേഹത്തോടെ കാത്തു സൂക്ഷിക്കണമെന്ന് എനിക്ക് ഒരാള്‍ സന്ദേശമയച്ചിരുന്നു. എനിക്ക് സന്ദേശമയച്ച വ്യക്തിയോട് ഞാന്‍ പറയുന്നു, നിങ്ങളുടെ സന്ദേശം എനിക്ക് 'വ്യക്തമായി' ലഭിച്ചു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം അമേത്തിയില്‍ തനിക്കെതിരെ വിജയിച്ച സ്മൃതി ഇറാനിക്ക് രാഹുല്‍ ഗാന്ധി അഭിനന്ദന സന്ദേശമയച്ചിരുന്നു. 

കഴിഞ്ഞ ദിവസമാണ് സ്മൃതി ഇറാനിയുടെ അടുത്ത സഹായിയായും മുന്‍ ഗ്രാമത്തലവനുമായ സുരേന്ദ്ര സിങ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ആചാരങ്ങള്‍ തെറ്റിച്ച് സ്മൃതി ഇറാനി സുരേന്ദ്ര സിങ്ങിന്‍റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുകയും ശവമഞ്ചം ചുമക്കുകയും ചെയ്തിരുന്നു. 
കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചിരുന്നു. കേസിൽ സംശായാസ്പദമായ ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

രാഷ്ട്രീയ വൈരാ​ഗ്യമോ തർക്കമോ ആയിരിക്കാം കൊലപാതകത്തിന് പിന്നില്ലെന്നാണ് പ്രാഥമിക നി​ഗമനമെന്നും എസ്പി വ്യക്തമാക്കി. അതേസമയം കൊലപാതകത്തിന് പിന്നാൽ കോൺ​ഗ്രസ് ആണെന്ന് ആരോപിച്ച് സുരേന്ദ്ര സിംഗിന്റെ കുടുംബം രം​ഗത്തെത്തി. സംഭവം രാഷ്ട്രീയ കൊലതാകമെന്നാണ് രാഹുലിനെതിരെയുള്ള പ്രസ്താവനയിലൂടെ സ്മൃതി ഇറാനിയും വ്യക്തമാക്കുന്നത്.

click me!