
ദില്ലി: മദ്യനയക്കേസില്‍ സിബിഐക്കെതിരായ വിചാരണക്കോടതി പരാമർശങ്ങൾ ദില്ലി ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണമെന്നത് ഉൾപ്പെടെയുള്ള പരാമർശങ്ങളാണ് സ്റ്റേ ചെയതത്. മദ്യനയ കേസില്‍ കേജ്‍രിവാള്‍ അടക്കം പ്രതികളെ കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി ഉത്തരവിലാണ് സിബിഐയ്ക്കെതിരെ വിചാരണക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം നടത്തണമെന്നും വിചാരണക്കോടതി ആവശ്യപ്പെട്ടിരുന്നു. പ്രതികളെ കുറ്റവിമുക്തരാക്കിയതിന് എതിരായ സിബിഐ അപ്പീലില്‍ തീര്‍പ്പാകും വരെ ഇഡി കേസില്‍ വിചാരണക്കോടതി തീരുമാനമെടുക്കരുതെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.
കെജ്‍രിവാളിനെയും സംഘത്തെയും കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐ അപ്പീലാണ് ഹൈക്കോടതി നടപടി.കേസിൽ വിശദമായ മറുപടി നൽകാൻ കെജരിവാൾ അടക്കം 21 പ്രതികൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. കേസ് ഇനി അടുത്ത തിങ്കളാഴ്ച പരിഗണിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam