'ഡോക്ടർമാരുടെ ശമ്പളം മുടങ്ങരുത്'; കേന്ദ്രസർക്കാരിനോട് വിശദീകരണം തേടി ദില്ലി ഹൈക്കോടതി

By Web TeamFirst Published Jun 12, 2020, 3:22 PM IST
Highlights

ഡോക്ടർമാർക്ക് ശമ്പളം  മുടങ്ങുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ, ദില്ലി സർക്കാർ, നോർത്ത് ദില്ലി മുനസിപ്പൽ കോർപറേഷൻ എന്നിവരോട് ഹൈക്കോടതി വിശദീകരണം തേടി. 

ദില്ലി: ദില്ലിയിലെ മുൻസിപ്പൽ കോർപറേഷന്റെ കീഴിലുള്ള ആശുപത്രികളിലെ ഡോക്ടർമാർക്ക് എത്രയും വേ​ഗം ശമ്പളം നൽകാൻ ദില്ലി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഡോക്ടർമാർക്ക് ശമ്പളം  മുടങ്ങുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ, ദില്ലി സർക്കാർ, നോർത്ത് ദില്ലി മുനസിപ്പൽ കോർപറേഷൻ എന്നിവരോട് ഹൈക്കോടതി വിശദീകരണം തേടി. മൂന്നു മാസമായി  ശമ്പളം കിട്ടാത്തതിനെ തുടർന്ന് കൂട്ടരാജി വെക്കുമെന്ന് ദില്ലിയിലെ ഹിന്ദു റാവ്, കസ്തൂർബാ ആശുപത്രികളിലെ ഡോക്ടർമാർ സർക്കാരിന് കത്തയച്ചിരുന്നു.

Read Also: കൊവിഡ്: അഞ്ച് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം, ഇളവുകൾ പിൻവലിക്കാനൊരുങ്ങി വിവിധ സംസ്ഥാനങ്ങൾ...
 

click me!