Latest Videos

കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധമെന്ന് ദില്ലി ഹൈക്കോടതി: വിധി സിസ്റ്റര്‍ സ്റ്റെഫിയുടെ ഹര്‍ജിയിൽ

By Web TeamFirst Published Feb 7, 2023, 9:57 PM IST
Highlights

ക്രിമിനല്‍ കേസില്‍ നടപടി പൂര്‍ത്തിയായ ശേഷം സി.ബി.ഐക്കെതിരെ മാനനഷ്ടത്തിനും മനുഷ്യാവകാശ ലംഘനത്തിനും കേസ് നല്‍കാന്‍ സിസ്റ്റര്‍ സെഫിക്ക് അവകാശമുണ്ടെന്നും ഹൈക്കോടതി വിധിച്ചു.

ദില്ലി: കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധമെന്ന് ദില്ലി ഹൈക്കോടതി. അഭയ കേസിൽ സിസ്റ്റർ സെഫിയുടെ  കന്യകാത്വ പരിശോധനയിലാണ് ഹൈക്കോടതി ഉത്തരവ്. ഇരയോ പ്രതിയോ എന്നത് പരിശോധനയ്ക്ക് ന്യായീകരണമല്ല. പൗരന്റെ സ്വകാര്യതയും അന്തസ്സും ലംഘിക്കുന്നതാണിതെന്നും അതിനാല്‍ ഒരു കാരണവശാലും കന്യകാത്വ പരിശോധന നടത്തരുതെന്നും വിധിയില്‍ പറയുന്നു. കസ്റ്റഡിയിലുള്ള വ്യക്തിയുടെ അടിസ്ഥാന അന്തസ്സ് ഉയർത്തിപ്പിടിക്കണമെന്നും ജസ്റ്റിസ് സ്വർണ കാന്താ ശർമ്മ പറഞ്ഞു.

ക്രിമിനല്‍ കേസില്‍ നടപടി പൂര്‍ത്തിയായ ശേഷം സി.ബി.ഐക്കെതിരെ മാനനഷ്ടത്തിനും മനുഷ്യാവകാശ ലംഘനത്തിനും കേസ് നല്‍കാന്‍ സിസ്റ്റര്‍ സെഫിക്ക് അവകാശമുണ്ടെന്നും ഹൈക്കോടതി വിധിച്ചു. അഭയകേസിൽ 2008 ൽ സിബിഐ നടത്തിയ കന്യകാത്വ പരിശോധനയ്‌ക്കെതിരെയാണ്  ഹൈക്കോടതിയുടെ വിധി. സിസ്റ്റര്‍ സെഫിക്ക് വേണ്ടി അഭിഭാഷകരായ റോമി ചാക്കോ, വി.എസ് റോബിന്‍ എന്നിവരാണ്  ഹാജരായത്. 2008 ൽ നൽകിയ ഹർജിയിലാണ് പതിനാല് വർഷങ്ങൾക്കു ശേഷം വിധി വരുന്നത്

tags
click me!