തീ കണ്ടു, ദില്ലി - ജയ്‍പൂർ വിമാനം അടിയന്തരമായി തിരിച്ചിറക്കി, യാത്രികർ സുരക്ഷിതർ

By Web TeamFirst Published Aug 19, 2019, 9:57 PM IST
Highlights

എയർ ഇന്ത്യയുടെ ദില്ലി - ജയ്‍പൂർ അലയൻസ് വിമാനമാണ് ദില്ലി വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കിയത്. 

ദില്ലി: വിമാനത്തിൽ തീ കണ്ടെത്തിയതിനെത്തുടർന്ന് ദില്ലി വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു. 59 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. 

നോസ് ലാൻഡിംഗ് ഗിയറിലെ തകരാറുൾപ്പടെ ചില യന്ത്രത്തകരാറുകളുള്ളതിനാലാണ് വിമാനം അടിയന്തരമായി തിരികെ ഇറക്കേണ്ടി വന്നതെന്ന് എയർ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാർ വ്യക്തമാക്കി. വിമാനത്തിൽ തീ പടരാതെയിരിക്കാനുള്ള നടപടി സ്വീകരിച്ചെന്നും എയർ ഇന്ത്യ അറിയിച്ചു. ദില്ലി - ജയ്‍പൂർ അലയൻസ് എയർ വിമാനം (9X 643) യിലാണ് തകരാർ കണ്ടെത്തിയത്. 

Due to problem in nose landing gear and some material failure Delhi Jaipur allaince air flight (9X 643) has been declared emergency landing at Delhi airport. All passangers (59) are safe. 

Regards
Dhananjay kumar
Spokesperson
Air India

click me!