ദില്ലി മദ്യനയക്കേസ് അഴിമതി: സിസോദിയ അടക്കമുള്ളവരുടെ 52 കോടിയിലധികം സ്വത്ത് കണ്ടുകെട്ടി ഇഡി

Published : Jul 07, 2023, 09:15 PM IST
ദില്ലി മദ്യനയക്കേസ് അഴിമതി: സിസോദിയ അടക്കമുള്ളവരുടെ 52 കോടിയിലധികം സ്വത്ത് കണ്ടുകെട്ടി ഇഡി

Synopsis

കേസുമായി ബന്ധപ്പെട്ട് 128.78 കോടി രൂപയുടെ സ്വത്ത് വകകൾ ഇതുവരെ കണ്ടുകെട്ടിയതായി ഇഡി അറിയിച്ചു. 

ദില്ലി: മദ്യനയക്കേസില്‍ മുന്‍ ദില്ലി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  കണ്ടുകെട്ടി. സിസോദിയയുടെ ഉൾപ്പെടെ 52.24 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. സിസോദിയുടെ ഫ്ലാറ്റും സിസോദിയയുടെ ഭാര്യ സീമയുടെ 11 ലക്ഷം രൂപയുടെ ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് 128.78 കോടി രൂപയുടെ സ്വത്ത് വകകൾ ഇതുവരെ കണ്ടുകെട്ടിയതായി ഇഡി അറിയിച്ചു. കേസിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ സിസോദിയ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. 

ദില്ലി മദ്യനയ അഴിമതിയിലെ ഇഡി കേസിൽ മനീഷ് സിസോദിയയുടെ ജാമ്യപേക്ഷ കഴിഞ്ഞ ദിവസം ദില്ലി ഹൈക്കോടതി തള്ളിയിരുന്നു. നേരത്തെ സിബിഐ കേസിലും ജാമ്യാപേക്ഷ തള്ളിയിരുന്നു. ആരോ​ഗ്യകാരണങ്ങളടക്കം ചൂണ്ടിക്കാണിച്ചായിരുന്നു ജാമ്യാപേക്ഷ നൽകിയിരുന്നത്. നിലവിൽ ജാമ്യം നൽകേണ്ട ആവശ്യമില്ലെന്നാണ് ദില്ലി ഹൈക്കോടതി നിരീക്ഷിച്ചിരിക്കുന്നത്. സിസോദിയക്കൊപ്പം മറ്റ് കൂട്ടുപ്രതികളായ നാല് പേരുടെയും ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളിയിരിക്കുകയാണ്.   

മനീഷ് സിസോദിയയ്ക്ക് കോടതി ഒരു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ചികിത്സയിലിരിക്കുന്ന ഭാര്യയെ കാണാനാണ്  ഒറ്റ ദിവസത്തെ ഇടക്കാല ജാമ്യം ദില്ലി ഹൈക്കോടതി അനുവദിച്ചത്. കർശന നിർദ്ദേശത്തോടെയായിരുന്നു ജാമ്യം. മാധ്യമങ്ങളെ കാണാനോ മൊബൈൽ ഉപയോഗിക്കാനോ പാടില്ലെന്നും കോടതി നിർദേശിച്ചിരുന്നു. 

സിസോദിയയ്ക്ക് എതിരായ ആരോപണങ്ങൾ അതീവ ഗുരുതരമാണെന്ന് നിരീക്ഷിച്ച കോടതി ജാമ്യം നിരസിക്കുകയായിരുന്നു. തുടർന്നാണ് ഭാര്യയുടെ അസുഖം ചൂണ്ടിക്കാട്ടി വീണ്ടും അപേക്ഷ സർപ്പിച്ചത്. ഇഡി ഈ കേസിലുന്നയിക്കുന്ന കാര്യങ്ങൾ അതീവ ​ഗൗരവമുള്ള കാര്യങ്ങളാണെന്ന് കോടതി പറഞ്ഞിരുന്നു. ദില്ലി എക്സൈസ് പോളിസി സംബന്ധിച്ച കാര്യങ്ങളിലേക്ക് കോടതി പോയിട്ടില്ല. ശക്തനായ വ്യക്തിയാണ് മനീഷ് സിസോദിയ. ഈ ഘട്ടത്തിൽ ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ കാരണമാവും. ഇതെല്ലാം പരി​ഗണിച്ചാണ് ആദ്യം ജാമ്യം നിഷേധിച്ചത്. 

ബിജെപിയും കോൺ​ഗ്രസും സുഹൃത്തുക്കൾ, ജനങ്ങളെ ഒരുമിച്ച് കൊള്ളയടിക്കുന്നു; അരവിന്ദ് കെജ്രിവാൾ

മനീഷ് സിസോദിയയ്ക്ക് തിരിച്ചടി; മദ്യനയക്കേസിൽ ജാമ്യ ഹർജി ദില്ലി ഹൈക്കോടതി തള്ളി

 

 


 

PREV
click me!

Recommended Stories

കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്