Asianet News MalayalamAsianet News Malayalam

മനീഷ് സിസോദിയയ്ക്ക് തിരിച്ചടി; മദ്യനയക്കേസിൽ ജാമ്യ ഹർജി ദില്ലി ഹൈക്കോടതി തള്ളി

മദ്യനയക്കേസിലെ ജാമ്യ ഹർജി ദില്ലി ഹൈക്കോടതി തള്ളി. സിസോദിയയ്ക്ക് എതിരായ ആരോപണങ്ങൾ അതീവ ഗുരുതരമാണെന്ന് നിരീക്ഷിച്ച കോടതി ജാമ്യം നിരസിക്കുകയായിരുന്നു. 

maneesh sisodiya's Delhi High Court rejects bail plea in liquor case fvv
Author
First Published May 30, 2023, 11:24 AM IST

ദില്ലി: ദില്ലി മുൻഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് തിരിച്ചടി. മദ്യനയക്കേസിലെ ജാമ്യ ഹർജി ദില്ലി ഹൈക്കോടതി തള്ളി. സിസോദിയയ്ക്ക് എതിരായ ആരോപണങ്ങൾ അതീവ ഗുരുതരമാണെന്ന് നിരീക്ഷിച്ച കോടതി ജാമ്യം നിരസിക്കുകയായിരുന്നു. 

ദില്ലി ഹൈക്കോടതിയിലെ ജസ്റ്റിസ് ദിനേശ് കുമാർ ശർമ്മയാണ് കേസിലെ വിധി പുറപ്പെടുവിച്ചത്. ഈ ജാമ്യാപേക്ഷയിൽ വാദം കേട്ട കോടതി വിധി പുറപ്പെടുവിക്കാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇഡി ഈ കേസിലുന്നയിക്കുന്ന കാര്യങ്ങൾ അതീവ ​ഗൗരവമുള്ള കാര്യങ്ങളാണ്. മാത്രമല്ല, ​ഗുതരമായ ആരോപണങ്ങളാണെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ദില്ലി എക്സൈസ് പോളിസി സംബന്ധിച്ച കാര്യങ്ങളിലേക്ക് കോടതി പോയിട്ടില്ല. ശക്തനായ വ്യക്തിയാണ് മനീഷ് സിസോദിയ. ഈ ഘട്ടത്തിൽ ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ കാരണമാവും. ഇതെല്ലാം  പരി​ഗണിച്ചാണ് ജാമ്യം നിഷേധിച്ചത്. 

സിബിഐ കേസിൽ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

ദില്ലി മദ്യനയക്കേസിൽ ജാമ്യം നിഷേധിച്ച് ദീർഘകാലമായി മനീഷ് സിസോദിയ ജയിലിൽ തുടരുകയാണ്. ആരോ​ഗ്യ കാരണങ്ങളെല്ലാം ചൂണ്ടിക്കാട്ടി ജാമ്യഹർജി നൽകുകയായിരുന്നു. കീഴ്ക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും ഹൈക്കോടതിയും ജാമ്യം തള്ളുകയായിരുന്നു. ഇനി സുപ്രീംകോടതിയെ സമീപിക്കുക മാത്രമാണ് മനീഷ് സിസോദിയയുടെ മുന്നിലുള്ള വഴി. 

ബിജെപിയും കോൺ​ഗ്രസും സുഹൃത്തുക്കൾ, ജനങ്ങളെ ഒരുമിച്ച് കൊള്ളയടിക്കുന്നു; അരവിന്ദ് കെജ്രിവാൾ

 

 

 

Follow Us:
Download App:
  • android
  • ios