മദ്യനയ അഴിമതി കേസ്: അരവിന്ദ് കെജ്രിവാൾ നൽകിയ അപേക്ഷയിൽ തിങ്കളാഴ്ച വിശദമായ വാദം

Published : Apr 06, 2026, 07:09 PM IST
Kejriwal

Synopsis

കോടതി പക്ഷപാതപരമായി പെരുമാറുന്നതായി ചൂണ്ടിക്കാണിച്ച് ഹൈക്കോടതി ചീഫ് ജസ്റിസിന് കോടതി മാറ്റം ആവശ്യപ്പെട്ട അപേക്ഷ നൽകിയെങ്കിലും തള്ളിയിരുന്നു. തുടർന്നാണ് ഹർജി പരിഗണിക്കുന്ന ബെഞ്ചിൽ തന്നെ വീണ്ടും അപേക്ഷ നൽകിയത്.

ദില്ലി: മദ്യനയ അഴിമതി കേസിലെ സിബിഐ അപ്പീൽ പരിഗണിക്കുന്ന ജഡ്ജിയെ മാറ്റണം എന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നൽകിയ അപേക്ഷയിൽ തിങ്കളാഴ്ച വിശദമായ വാദം. നേരിട്ട് വാദം നടത്തണമെന്ന കെജ്രിവാളിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഏഴ് അപേക്ഷകൾ കിട്ടിയെന്നും തെറ്റായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതന്നും സോളിസിറ്റർ ജനറൽ അറിയിച്ചു. നേരിട്ടു വാദിക്കാൻ കെജ്രിവാളിന് അഴിമതി നൽകിയാൽ പിന്നീട് അഭിഭാഷകനെ അനുവദിക്കരുതന്നും അദ്ദേഹം പറഞ്ഞു.

കെജിവാളിനെ അടക്കം കുറ്റവിമുകതനാക്കിയ ഉത്തരവിനെതിരെ ദില്ലി ഹൈക്കോടതിയിലുള്ള അപ്പീൽ ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമയുടെ ബെഞ്ചാണ് പരിഗണിക്കുന്നത്. കോടതി പക്ഷപാതപരമായി പെരുമാറുന്നതായി ചൂണ്ടിക്കാണിച്ച് ഹൈക്കോടതി ചീഫ് ജസ്റിസിന് കോടതി മാറ്റം ആവശ്യപ്പെട്ട അപേക്ഷ നൽകിയെങ്കിലും തള്ളിയിരുന്നു. തുടർന്നാണ് ഹർജി പരിഗണിക്കുന്ന ബെഞ്ചിൽ തന്നെ വീണ്ടും അപേക്ഷ നൽകിയത്. ഹൈക്കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാനും ഉത്തരവിട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അതീവ സുരക്ഷാ മേഖലയായ ദില്ലി നിയമസഭാ സമുച്ചയത്തിലേക്ക് കാര്‍ ഓടിച്ചു കയറ്റി ആള്‍ പിടിയിൽ
`ഈ ശിക്ഷ താക്കീത്', തൂത്തുക്കുടി കസ്റ്റഡി കൊലപാതകത്തിൽ നിർണായക വിധി പുറത്ത്; ഒമ്പത് പൊലീസുകാർക്കും വധശിക്ഷ, അപൂർവങ്ങളിൽ അപൂർവ്വമായ കേസെന്ന് കോടതി