ദില്ലി മദ്യനയം,35ഇടങ്ങളിൽ ഇഡി റെയിഡ് :'വൃത്തികെട്ട രാഷ്ടീയത്തിനായി ഉദ്യോഗസ്ഥരുടെ സമയം കളയുന്നു' കെജ്‌രിവാള്‍

Published : Oct 07, 2022, 11:07 AM ISTUpdated : Oct 07, 2022, 11:09 AM IST
ദില്ലി മദ്യനയം,35ഇടങ്ങളിൽ ഇഡി റെയിഡ് :'വൃത്തികെട്ട രാഷ്ടീയത്തിനായി ഉദ്യോഗസ്ഥരുടെ സമയം കളയുന്നു'  കെജ്‌രിവാള്‍

Synopsis

3 മാസത്തിനിടെ നൂറുകണക്കിന് ഇടങ്ങളിൽ 500 പരിശോധനകൾ നടത്തി, സിസോദിയക്ക് എതിരെ ഒന്നും കണ്ടെത്തിയില്ല .ഇങ്ങനെയുള്ള ഒരു രാജ്യം എങ്ങനെ പുരോഗമിക്കുമെന്നും  ദില്ലി മുഖ്യമന്ത്രി 

ദില്ലി:ദില്ലി മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ദില്ലിയടക്കം 35 ഇടങ്ങളിൽ ഇ ഡി റെയിഡ് നടത്തുകയാണ്.ദില്ലി പഞ്ചാബ് ഹൈദരാബാദ് എന്നിവിടങ്ങളിൽ ആണ് പരിശോധന പുരോഗമിക്കുന്നത്.ഇഡിയുടെ നടപടിക്കെതിരെ വിമർശനവുമായി ദില്ലി മുഖ്യമന്ത്രി കെജ്‌രിവാൾ രംഗത്തെത്തി.വൃത്തികെട്ട രാഷ്ടീയത്തിനായി ഉദ്യോഗസ്ഥരുടെ സമയം കളയുകയാണ് എന്ന് കെജ്‌രിവാൾ കുറ്റപ്പെടുത്തി. .3 മാസത്തിനിടെ നൂറുകണക്കിന് ഇടങ്ങളിൽ 500 പരിശോധനകൾ നടത്തി,മനീഷ് സിസോദിയക്ക് എതിരെ ഒന്നും കണ്ടെത്തിയില്ല .ഇങ്ങനെയുള്ള ഒരു രാജ്യം എങ്ങനെ പുരോഗമിക്കും എന്നും ദില്ലി മുഖ്യമന്ത്രി ചോദിച്ചു 

ദില്ലി സർക്കാറിന് കുരുക്ക് മുറുക്കി ലെഫ്. ​ഗവർണർ; ലോ ഫ്ലോർ ബസ് വാങ്ങിയതിൽ സിബിഐ അന്വേഷണത്തിന് ശുപാർശ

മദ്യനയ കേസില്‍ അറസ്റ്റിലായ മലയാളി വിജയ് നായരെ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. ദില്ലി റോസ് അവന്യൂ കോടതിയിലാണ് പ്രതിയെ സിബിഐ  ഹാജരാക്കിയത്. വിജയ് നായരുടെ മൊബൈല്‍ ഫോണിലെ വിവരങ്ങളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലാണെന്നും, പ്രതി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യാനായി 7 ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു സിബിഐയുടെ ആവശ്യം. മദ്യനയ കേസില്‍ അഞ്ചാം പ്രതിയാണ് വിജയ് നായർ. 

'സ്വാധീനിക്കാൻ ശ്രമം, ബിജെപിയിൽ ചേർന്നാൽ കേസ് ഒഴിവാക്കി തരാമെന്ന് സന്ദേശം ലഭിച്ചു' : സിസോദിയ

കോണ്‍ഗ്രസ് നേതാവ് DK ശിവകുമാർ  ദില്ലിഇഡി ഓഫീസിൽ ഹാജരായി. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് നടപടി. ഭാരത് ജോഡോ യാത്ര കർണാടകത്തിൽ പുരോഗമിക്കുന്നതിനിടെയാണ് നടപടി. നിയമം അനുസരിക്കുന്നു, അതിനാലാണ് ഇനന് ഹാജരായതെന്ന്  ശിവകുമാർ പറ‍ഞ്ഞു.ഹാജരാകാൻ ഡികെ കൂടുതൽ സമയം ചോദിച്ചിരുന്നു എങ്കിലും ഇഡി അനുവദിച്ചില്ല.നാഷനൽ ഹെറാൾഡ് കേസിലാണ് ചോദ്യം ചെയ്യല്‍.യങ് ഇന്ത്യ ട്രസ്റ്റിന്  ലക്ഷങ്ങൾ സംഭാവന നൽകിയത് ഇഡി കണ്ടെത്തിയിരുന്നു

PREV
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
ഇൻഡിഗോ വിമാന പ്രതിസന്ധി; അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം, സമിതിയിൽ നാലംഗ ഉദ്യോഗസ്ഥർ