മദ്യനയ അഴിമതിക്കേസ്; സിസോദിയയെ വിടാതെ സിബിഐ, വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം

Published : Feb 18, 2023, 12:02 PM IST
മദ്യനയ അഴിമതിക്കേസ്; സിസോദിയയെ വിടാതെ സിബിഐ, വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം

Synopsis

സിബിഐ, ഇഡി എന്നിവയെ പൂര്‍ണ ബലം ഉപയോഗിച്ച് പ്രവര്‍ത്തിക്കുകയാണ്. വീട്ടില്‍  റെയ്ഡ്, ബാങ്ക് ലോക്കര്‍ പരിശോധിക്കുന്നു എന്നാല്‍ ഒരിടത്തും തനിക്കെതിരായ തെളിവുകള്‍ ലഭ്യമായിട്ടില്ല. ദില്ലിയിലെ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാനുള്ള പദ്ധതികള്‍ രൂപീകരിച്ചത് നിര്‍ത്താനായാണ് അവര്‍ ശ്രമിക്കുന്നതെന്ന് സിസോദിയ

ദില്ലി: മദ്യനയ അഴിമതിക്കേസില്‍ സിസോദിയയെ വിടാതെ സിബിഐ. ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ്ക്ക് സിബിഐ വീണ്ടും നോട്ടീസ് നല്‍കി. ചോദ്യം ചെയ്യലിന് നാളെ എത്താനാണ് നിർദ്ദേശം. സിസോദിയ തന്നെയാണ് ഇക്കാര്യം വിശദമാക്കി ട്വീറ്റ് ചെയ്തത്. സിബിഐ നാളെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. എനിക്കെതിരായി സിബിഐ, ഇഡി എന്നിവയെ പൂര്‍ണ ബലം ഉപയോഗിച്ച് പ്രവര്‍ത്തിക്കുകയാണ്. വീട്ടില്‍  റെയ്ഡ്, ബാങ്ക് ലോക്കര്‍ പരിശോധിക്കുന്നു എന്നാല്‍ ഒരിടത്തും തനിക്കെതിരായ തെളിവുകള്‍ ലഭ്യമായിട്ടില്ല. ദില്ലിയിലെ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാനുള്ള പദ്ധതികള്‍ രൂപീകരിച്ചത് നിര്‍ത്താനായാണ് അവര്‍ ശ്രമിക്കുന്നത്. താന്‍ അന്വേഷണത്തോടെ പൂര്‍ണമായും സഹകരിച്ചിട്ടുണ്ട്, തുടര്‍ന്നും സഹകരിക്കുമെന്നും സിസോദിയ ട്വീറ്റില്‍ വിശദമാക്കുന്നു. 

ദില്ലി സംസ്ഥാനത്തെ ചില്ലറ മദ്യവിൽപ്പന മേഖലയിലെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ എടുത്ത് കളഞ്ഞ് സ്വകാര്യ മേഖലയ്ക്ക് കടന്നുവരാന്‍  വഴിയൊരുക്കിയ ദില്ലി എക്സൈസ് നയം 2021-22 വലിയ വിവാദമായിരുന്നു. ഇത് രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതി നടന്നുവെന്നാരോപിച്ചാണ് സിബിഐ ഫയല്‍ ചെയ്തിരിക്കുന്ന ഇപ്പോഴത്തെ അഴിമതി കേസ്. 

ലൈസൻസ് സ്വന്തമാക്കുന്നവര്‍ക്ക് അനാവശ്യമായ ആനുകൂല്യങ്ങൾ നൽകൽ, ലൈസൻസ് ഫീസിൽ ഇളവ്/കുറവ്, കൈക്കൂലി വാങ്ങി എൽ-1 ലൈസൻസ് നീട്ടി നല്‍കല്‍ തുടങ്ങിയ ആരോപണങ്ങളാണ് ഇതില്‍ ഉയരുന്നത്. ഈ നയം രൂപീകരിച്ച് നടപ്പിലാക്കുന്നതിലൂടെ പൊതുപ്രവര്‍ത്തകര്‍ അടക്കം അനധികൃത ആനുകൂല്യങ്ങള്‍ കൈപറ്റിയെന്നാണ് സിബിഐ ആരോപിക്കുന്നത്.

ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അടുപ്പക്കാരന്‍ കൈകാര്യം ചെയ്യുന്ന കമ്പനിക്ക് മദ്യ വ്യാപാരി ഒരു കോടി രൂപ നൽകിയെന്നാണ് സിബിഐ എഫ്‌ഐആറിൽ പറയുന്നത്. കേന്ദ്ര ഏജൻസി വിശദമാക്കുന്നത് അനുസരിച്ച് സിസോദിയയും മറ്റ് ആരോപണവിധേയരായവരും 2021-22 ലെ എക്‌സൈസ് നയവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ശുപാർശ ചെയ്യുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്തത് നിയമപരമായ നിലനില്‍പ്പ് ഇല്ലാതെയായിരുന്നു.

എന്റർടൈൻമെന്റ് ആൻഡ് ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഒൺലി മച്ച് ലൗഡറിന്റെ മുൻ സിഇഒ വിജയ് നായർ, പെർനോഡ് റിക്കാർഡിലെ മുൻ ജീവനക്കാരൻ മനോജ് റായ്, ബ്രിൻഡ്‌കോ സ്പിരിറ്റ്‌സിന്റെ ഉടമ അമൻദീപ് ധാൽ, ഇൻഡോസ്പിരിറ്റ്‌സ് ഉടമ സമീർ മഹേന്ദ്രു എന്നിവർ നയ രൂപീകരണത്തില്‍ ഇടപെട്ടുവെന്നാണ് സിബിഐ ആരോപണം. കഴിഞ്ഞ വർഷം നവംബറിൽ കൊണ്ടുവന്ന എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും ക്രമക്കേടുകൾ ഉണ്ടായെന്നും സിബിഐ ആരോപിക്കുന്നു.

എഎപി സര്‍ക്കാര്‍ കൊണ്ടുവന്ന ദില്ലി മദ്യ നയം ഏറെ വിവാദമായതിന് പിന്നാലെ പുതിയ മദ്യനയം ദില്ലി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍, പുതുക്കിയ മദ്യം നയം വഴി ഏതെങ്കിലും മദ്യ വിതരണക്കാര്‍ക്ക് എതെന്തിങ്കിലും തരത്തില്‍ ഗുണം ചെയ്യാന്‍വേണ്ടി മദ്യനയത്തില്‍ ഇടപെടലുകള്‍ വരുത്തിയിരുന്നോ എന്നാണ് ഇ ഡിയും സിബിഐയും പ്രധാനമായും അന്വേഷിച്ചത്. അന്വേഷണവുമായി ബന്ധപ്പെട്ട് 3000 പേജുള്ള കുറ്റപത്രമായിരുന്നു ഇ ഡി സമര്‍പ്പിച്ചത്. ഈ കുറ്റപത്രത്തിലെവിടെയും സിസോദിയയ്ക്ക് പങ്കുള്ളതായി പറഞ്ഞിരുന്നില്ല.

ദില്ലി മദ്യനയ കേസിൽ വൈഎസ്ആ‌ർ കോൺഗ്രസ് എംപിയുടെ മകനെ അറസ്റ്റ് ചെയ്ത് ഇഡി

എക്സൈസ് വകുപ്പ് മന്ത്രിയും ഉപമുഖ്യമന്ത്രിയുമായ  മനീഷ് സിസോദിയ അടക്കം 15 പേരെ പ്രതികളാക്കിയാണ് സിബിഐ ആദ്യം എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നത്. മനീഷ് സിസോദിയയായിരുന്നു ഒന്നാം പ്രതി. ദില്ലി എക്സൈസ് കമ്മീഷണറായിരുന്ന അരവ ഗോപി കൃഷ്ണ, മുതി‍ർന്ന രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ എന്നിവർ സിസോദിയയുമായി ചേർന്ന് ചട്ടം ലംഘിച്ച് മദ്യ വ്യാപാരികൾക്ക് അനധികൃതമായി ടെണ്ടർ ഒപ്പിച്ച് നല്‍കിയെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. എന്നാല്‍, ഈ കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചപ്പോഴും സിസോദിയയുടെ പേര് പരാമര്‍ശിച്ചിരുന്നില്ല. 

'സർക്കാർ ചെലവിൽ നിയമവിരുദ്ധ സമാന്തര അന്വേഷണ സംഘം ഉണ്ടാക്കി'മനീഷ് സിസോദിയക്കെതിരെ കേസെടുക്കാനൊരുങ്ങി സിബിഐ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ