ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനെന്ന വ്യാജേന വിവാഹം; പിന്നാലെ നാസയിലേക്കെന്ന് പറ‍ഞ്ഞ് മുങ്ങി

By Web TeamFirst Published Oct 6, 2019, 5:15 PM IST
Highlights
  • ഇസ്രോ ശാസ്ത്രജ്ഞനാണെന്ന വ്യാജേന ഗവേഷക വിദ്യാര്‍ത്ഥിനിയെ വിവാഹം ചെയ്തു
  • തൊഴില്‍രഹിതനായ മധ്യവയസ്കനെ പൊലീസ് തിരയുന്നു
  • മുങ്ങിയത് നാസയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ്

ദില്ലി: ഇസ്രോ ശാസ്ത്രജ്ഞനെന്ന വ്യാജേന ഗവേഷക വിദ്യാര്‍ത്ഥിനിയെ വിവാഹം ചെയ്ത് മുങ്ങിയതായി പരാതി. ദില്ലി ദ്വാരകയിലാണ് സംഭവം. ദ്വാരക സ്വദേശി ജിതേന്ദ്രയാണ് വിദ്യാര്‍ത്ഥിനിയെ വിവാഹം ചെയ്ത ശേഷം മുങ്ങിയത്.

നാല് മാസം മുമ്പ് പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയായ യുവതിയെ വിവാഹം ചെയ്തു. ശാസ്ത്രജ്ഞനാണെന്ന് തെറ്റദ്ധരിപ്പിച്ച് മധ്യവയസ്കനായ ജിതേന്ദ്രയ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാണ് വിവാഹം ചെയ്തത്. 

വിവാഹത്തിന് തൊട്ടുപിന്നാലെ യുഎസ് ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയിലേക്ക് പോവുകയാണെന്ന് കാണിച്ച് ജിതേന്ദ്ര മുങ്ങി. ഇയാളുടെ ലൊക്കേഷന്‍ കണ്ടെത്താന്‍ ശ്രമിച്ച യുവതിക്ക് ജിതേന്ദ്ര ഗുരുഗ്രാമില്‍ ഉണ്ടെന്ന് കണ്ടെത്തി.

ജിതേന്ദ്ര തൊഴില്‍ രഹിതനാണെന്നും മുമ്പ് മറ്റൊരു വിവാഹം കഴിച്ചിരുന്നതായും കുടുംബത്തിന്‍റെ അന്വേഷണത്തില്‍ വ്യക്തമായി. കബളിപ്പിക്കപ്പെട്ടെന്ന് മനസിലായതോടെയാണ് കുടുംബം പൊലീസിനെ സമീപിച്ചത്. ദ്വാരക പൊലീസ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ദ്വാരക പൊലീസ് അറിയിച്ചു.

click me!