
ലക്നോ: ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ കുരങ്ങൻ വെടിയേറ്റ് ചത്തതിനു പിന്നാലെ സുരക്ഷ ശക്തമാക്കി പോലീസ്. സഹോദരങ്ങളായ മൂന്നുപേരാണ് കുരങ്ങനെ വെടിവച്ച് കൊന്നത്. ഹനുമാന്റെ പ്രതിരൂപമെന്ന വിശ്വാസത്തെ മുറിവേല്‍പ്പിക്കുന്നതാണ് ഈ സംഭവമെന്ന പ്രചാരണത്തെ തുടർന്നാണ് സംഘർഷ സാധ്യത ഉടലെടുത്തത്.
കുരങ്ങനെ കൊലപ്പെടുത്തിയ സംഭവത്തിൽ അസിഫ്, ഹാഫീസ്, അനീസ് എന്നിവർക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുരങ്ങനെ കൊന്ന വാര്‍ത്തയറിഞ്ഞതോടെ പ്രാദേശിക ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചാരണം നടന്നത്. ഇതോടെ സ്ഥലത്ത് സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പൊലീസ് സേനയെ കൂടുതല്‍ വിന്യസിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam