
ദില്ലി: ദില്ലി മെട്രോ ജീവനക്കാരൻ ഫെയ്സ്ബുക്ക് ലൈവിൽ സുഹൃത്തുക്കൾ നോക്കിനിൽക്കെ തൂങ്ങിമരിച്ചു. തന്റെ മെട്രോ ഐഡി കാർഡിൽ രണ്ട് തവണ ചുംബിച്ച ശേഷമായിരുന്നു ആത്മഹത്യ.
ഷുഭാങ്കർ ചക്രബർത്തി എന്ന 27 കാരനാണ് ആത്മഹത്യ ചെയ്തത്. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗനാസ് ജില്ലക്കാരനാണ്.
ആത്മഹത്യ കുറിപ്പുകൾ കണ്ടെത്തിയിട്ടില്ല. കിഴക്കൻ ദില്ലിയിലെ ഷാഹ്‌ദരയിലുള്ള താമസസ്ഥലത്തായിരുന്നു ആത്മഹത്യ. പ്ലാസ്റ്റിക് വയർ ഉപയോഗിച്ച് ഉണ്ടാക്കിയ കുരുക്കിലാണ് തൂങ്ങിയത്.
ഡിഎംആർസി യൂനിഫോം ധരിച്ച്, കൂളറിന് മുകളിൽ കയറിനിന്ന ശേഷമാണ് കുരുക്ക് മുറുക്കിയത്. രണ്ട് തവണ ക്യാമറയിലേക്ക് നോക്കിയ ഇദ്ദേഹം പിന്നീട് ഐഡി കാർഡിൽ രണ്ട് വട്ടം ചുംബിച്ചു.
ഒരു മൊബൈൽ ഫോൺ തുടർച്ചയായി ബെല്ലടിച്ചെങ്കിലും ഇദ്ദേഹം ഇതിന് മറുപടി നൽകാതെ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ജൂണിൽ ഡിഎംആർസിയിൽ ജോലിക്ക് ചേർന്ന ഇദ്ദേഹം ഇലക്ട്രിക്കൽ ആന്റ് മെയിന്റനൻസ് വകുപ്പിലാണ് ജോലി ചെയ്തിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam